ന്യൂഡല്ഹി: അടുത്തവര്ഷം ഫെബ്രുവരി ഒന്നുമുതല് ചില സ്മാര്ട്ട് ഫോണുകളില് ഇന്സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ് ആപ്പ് പ്രവര്ത്തിക്കില്ലെന്ന് മുന്നറിയിപ്പ്. വിവിധ ആന്ഡ്രോയിഡ് ഫോണുകളിലും ഐഒഎസ് ഫോണുകളിലും വൈകാതെ പ്രവര്ത്തനം അവസാനിപ്പിക്കുമെന്ന് വാട്സ് ആപ്പിന്റെ മുന്നറിയിപ്പില് പറയുന്നു. വിന്ഡോസ് ഫോണുകളില് ഈ മാസം 31 ഓടേ സേവനം നിലയ്ക്കുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കുന്നു.
ആന്ഡ്രോയിഡ്2.3.7 ഓപ്പറേറ്റിങ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന സ്മാര്ട്ട് ഫോണുകളിലും ഐഒഎസ് എട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില് പ്രവര്ത്തിക്കുന്ന ഐഫോണുകളിലുമാണ് അടുത്തവര്ഷം ഫെബ്രുവരി ഒന്നുമുതല് വാട്സ് ആപ്പ് സേവനം അവസാനിക്കുന്നത്. അതായത് ഈ ഫോണുകള് ഉപയോഗിക്കുന്നവര്ക്ക് വാട്സ് ആപ്പ് സേവനം വൈകാതെ ലഭിക്കാതെ വരുമെന്ന് സാരം. പഴയ പതിപ്പുകളില് പ്രവര്ത്തിക്കുന്ന ഇത്തരം സ്മാര്ട്ട് ഫോണുകളില് പുതിയ വാട്സ് ആപ്പ് അക്കൗണ്ട് തുറക്കുന്നതിനും തടസ്സമുണ്ടാകുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കുന്നു.
വിന്ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റവുമായുളള സഹകരണം മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുകയാണ്. ഡിസംബര് 31ന് സപ്പോര്ട്ട് അവസാനിപ്പിക്കാനാണ് മൈക്രോസോഫ്റ്റ് തീരുമാനിച്ചിരിക്കുന്നത്. സമാനമായ കാലയളവില് തന്നെ വിന്ഡോസ് ഫോണുകളില് സേവനം അവസാനിപ്പിക്കാനാണ് വാട്സ് ആപ്പ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം സമയപരിധി തീരുന്നതിന് മുമ്പ് വരെയുളള ചാറ്റുകള് നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്സ് ആപ്പ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷന് ഉണ്ട്. അതുവഴി ചാറ്റുകള് എക്സ്പോര്ട്ട് ചെയ്യാന് സാധിക്കുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates