സ്വര്‍ണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി
സ്വര്‍ണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി. 5165 രൂപയാണ് ഗ്രാമിന്റെ വില.  ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്. 

ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്. 

അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില്‍ 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചത്. ഒരു മാസത്തിനിടെ 5500 രൂപയാണ് ഉയര്‍ന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകി എത്തുകയാണ്. അതാണ് സ്വര്‍ണ വില ഗണ്യമായി ഉയരാന്‍ കാരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com