സ്വർണ വിലയിൽ വർധന; പവന് 200 കൂടി 37,800 രൂപ

സ്വർണ വിലയിൽ വർധന; പവന് 200 കൂടി 37,800 രൂപ
സ്വർണ വിലയിൽ വർധന; പവന് 200 കൂടി 37,800 രൂപ
Updated on
1 min read

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. തുടർച്ചയായ ദിവസങ്ങളിൽ ഇടിഞ്ഞതിനു ശേഷമാണ് ചൊവാഴ്ച നേരിയ തോതിൽ വില വർധിച്ചത്. പവന് 200 രൂപ കൂടി 37,800 രൂപയായി. ​ഗ്രാമിന് 25 രൂപ വർധിച്ച് 4,725 രൂപയായി.

പവൻ വില 42,000 രൂപയിലേയ്ക്ക് ഉയർന്ന ശേഷം 4,400 രൂപ വരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതൽ 31വരെ തുടർച്ചയായ മൂന്ന് ദിവസം താഴ്ന്ന നിലവാരത്തിൽ തുടർന്ന ശേഷമാണ് 200 രൂപയുടെ വർധന. ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു വ്യാപാരം. ഒരു പവൻ സ്വർണത്തിന് 37,600 രൂപയായിരുന്നു വില. ഗ്രാമിന് 4,700 രൂപയും. 

രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. ഒരു ഔൺസ് സ്വർണത്തിന് 1,986 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഓ​ഗസ്റ്റ് തുടക്കത്തിൽ സ്വർണ വില റെക്കോർഡ് ഉയരം കുറിച്ചിരുന്നു. പവന് 42000 രൂപ എന്ന നിലവാരത്തിൽ വരെ എത്തി. പിന്നീട് പടിപടിയായി സ്വർണവില താഴുന്നതാണ് കണ്ടത്. പിന്നീട് വീണ്ടും 40000ലേക്ക് തിരിച്ചുകയറിയ സ്വർണ വില റെക്കോർഡുകൾ തിരുത്തികുറിച്ച് മുന്നേറുമെന്ന പ്രതീതി ജനിപ്പിച്ചുവെങ്കിലും ആഗോള വിപണിയുടെ ചുവടുവെച്ച് താഴേക്ക് തന്നെ പോകുന്നതാണ് കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com