എച്ച്എസ്ടി, യുപിഎസ്ടി, പാർട്ട് ടൈം ട്യൂട്ടർ ഒഴിവുകൾ; ഇടുക്കിയിൽ ഹോം ഗാർഡ്

ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ അഭിമുഖം ജൂൺ 15-ന്; മായിത്തറ ഹോസ്റ്റലിൽ ട്യൂട്ടർ നിയമനം ജൂൺ 16-ന്
Job Vacancies
Job Vacancies
Edited By:
Updated on
1 min read

ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ സർക്കാർ സ്കൂളുകളിലേക്കും വകുപ്പുകളിലേക്കും നടത്തുന്ന പുതിയ നിയമനങ്ങളിലേക്കുള്ള ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവിട്ടു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത സമയത്തിനുള്ളിൽ ഹാജരാകേണ്ടതാണ്. പ്രധാന അറിയിപ്പുകൾ താഴെ നൽകുന്നു

ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്എസ്എസിൽ അധ്യാപക ഒഴിവ്

ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച് എസ് എസിൽ നിലവിൽ ഒഴിവുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഒഴിവുകൾ: എച്ച് എസ് ടി (HST) മലയാളം (1 ഒഴിവ്), എച്ച് എസ് ടി മാത് സ് (1 ഒഴിവ്), യുപിഎസ്ടി (UPST - 1 ഒഴിവ്).

അഭീമുഖം: യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15-ന് രാവിലെ 10.30-ന് സ്കൂളിൽ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9142158099.

മായിത്തറ ഹോസ്റ്റലിൽ പാർട്ട് ടൈം ട്യൂട്ടർ വാക്ക്-ഇൻ ഇന്റർവ്യൂ

ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിലുള്ള മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന എൽ.പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥിനികൾക്ക് ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു.

നിബന്ധനകൾ: പ്രതിദിനം രണ്ട് മണിക്കൂർ ക്രമത്തിൽ മാസത്തിൽ കുറഞ്ഞത് 24 മണിക്കൂർ കുട്ടികൾക്ക് ഹോസ്റ്റലിൽ താമസിച്ച് ട്യൂഷൻ നൽകണം.

ഹോണറേറിയം: പ്രതിമാസം 5000 രൂപ അനുവദിക്കും.

അഭിമുഖം: ഇതിനായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ ജൂൺ 16-ന് രാവിലെ 11 മണിക്ക് മായിത്തറ ഹോസ്റ്റലിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496070348, 8921396234.

ഇടുക്കി ജില്ലയിൽ ഹോം ഗാർഡ് തിരഞ്ഞെടുപ്പ്

1960-ലെ ഹോം ഗാർഡ്സ് ആക്ട് ചട്ടങ്ങൾ, 2009-ലെ ഹോം ഗാർഡ്സ് ഭേദഗതി ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായി ഇടുക്കി ജില്ലയിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് പുരുഷ/വനിത ഹോം ഗാർഡുകളെ തിരഞ്ഞെടുക്കുന്നു.

യോഗ്യത: സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിൽ (Army, Navy, Air Force, Para Military) നിന്നോ പോലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയിൽ, ഫയർഫോഴ്സ് തുടങ്ങിയ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. എസ്.എസ്.എൽ.സി (SSLC) ആണ് അടിസ്ഥാന യോഗ്യത. പ്രായം കുറഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമനത്തിൽ മുൻഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: താല്പര്യമുള്ളവർ ജൂൺ 20 നും ജൂലൈ 4 നും ഇടയിലുള്ള പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ഇടുക്കി ജില്ലാ ഫയർ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497920164.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com