കോഴിക്കോട് നിയമനം നേടാം; മലിനീകരണ നിയന്ത്രണ ബോർഡിൽ എഞ്ചിനീയറിങ് അപ്രന്റീസ് ഒഴിവുകൾ

ഒരു വർഷമാണ് പരിശീലന കാലയളവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
Kerala Pollution Control Board Apprentice Recruitment
Applications are invited for the position of Graduate Engineering Apprentice at Kerala State Pollution Control Board.Harry Parvin
Edited By:
Updated on: 
1 min read

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോഴിക്കോട് മേഖലാ-ജില്ലാ ഓഫീസിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുത്ത് നിയമനം നേടാം. ഒരു വർഷമാണ് പരിശീലന കാലയളവ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

Kerala Pollution Control Board Apprentice Recruitment
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ, കെമിക്കൽ അല്ലെങ്കിൽ എൻവയോൺമെന്റൽ എഞ്ചിനീയറിങ് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി.ടെക് ബിരുദം നേടിയവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രായപരിധി

അപേക്ഷകന്റെ പ്രായം 2026 ജനുവരി 1ന് 28 വയസ്സ് കവിയരുത്.

Kerala Pollution Control Board Apprentice Recruitment
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

സ്റ്റൈപ്പൻഡ്

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലന കാലയളവിൽ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. മലിനീകരണ നിയന്ത്രണ ബോർഡിൽ മുമ്പ് ഒരുതവണ പരിശീലനം നേടിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

അഭിമുഖത്തിന് ഹാജരാകുമ്പോൾ കൊണ്ടുവരേണ്ട രേഖകൾ

യോഗ്യരായ ഉദ്യോഗാർഥികൾ താഴെപ്പറയുന്ന രേഖകളുമായി നേരിട്ട് ഹാജരാകണം:

  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ

  • ആധാർ കാർഡ്

  • സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ

  • ആറുമാസത്തിനുള്ളിൽ എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ

Kerala Pollution Control Board Apprentice Recruitment
2,000+ ഒഴിവുകൾ; KSEB മുതൽ DP World വരെ, അഭിമുഖം ഡിസംബർ 5ന്

അഭിമുഖത്തിന്റെ തീയതിയും സ്ഥലവും

തീയതി: 2026 ഡിസംബർ 4

സമയം: രാവിലെ 11 മണി മുതൽ

സ്ഥലം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കോഴിക്കോട് മേഖലാ ഓഫീസ്, മൂന്നാം നില, സമൂറിയൻസ് സ്ക്വയർ, ലിങ്ക് റോഡ്, കോഴിക്കോട്.

കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: https://kspcb.kerala.gov.in/

Summary

Kerala Pollution Control Board Apprentice Recruitment 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER