MBA - കഴിഞ്ഞോ? കശുവണ്ടി വികസന കോർപറേഷനിൽ ഒഴിവ്; സ്ഥിര നിയമനം നേടാം

സ്ഥിര നിയമനമാണ്. എംബിഎയും ബന്ധപ്പെട്ട മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
KSCDC jobs 2026
Applications have been invited for the post of Commercial Manager at the Kerala State Cashew Development Corporation Ltd. (KSCDC).file
Edited By:
Updated on: 
1 min read

കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KSCDC) കൊമേഴ്‌സ്യൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സ്ഥിരം നിയമനമാണ്. എംബിഎയും ബന്ധപ്പെട്ട മേഖലയിൽ ഏഴ് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 19.

KSCDC jobs 2026
ഇനിയും അപേക്ഷിച്ചില്ലേ? ONGC-യിൽ 3047 ഒഴിവുകൾ, പത്താം ക്ലാസ് മതി

ഒഴിവും ശമ്പളവും

  • തസ്തിക: കൊമേഴ്‌സ്യൽ മാനേജർ

  • ഒഴിവ്: 1

  • ശമ്പള സ്കെയിൽ: 19,275–51,875 രൂപ (പ്രീ-റിവൈസ്ഡ്)

  • നിയമനം: സ്ഥിരനിയമനം

  • സ്ഥാപനം: കേരള സ്റ്റേറ്റ് കാഷ്യൂ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSCDC)

KSCDC jobs 2026
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

യോഗ്യത

  • അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയിരിക്കണം.

  • അംഗീകൃത സ്ഥാപനത്തിൽനിന്ന് റെഗുലർ കോഴ്‌സായി മാർക്കറ്റിങ് സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ.

  • യോഗ്യത നേടിയശേഷം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം

KSCDC jobs 2026
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

പ്രായപരിധി

വിജ്ഞാപന തീയതിയിൽ പരമാവധി 45 വയസാണ് പ്രായപരിധി. നിയമാനുസൃതമായി അർഹരായ ഉദ്യോഗാർഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷാ ഫീസ്

ജനറൽ വിഭാഗക്കാർക്ക് 1,000 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് 250 രൂപയാണ് ഫീസ്.

KSCDC jobs 2026
2,000 ഒഴിവുകൾ; കൊച്ചി മെട്രോ മുതൽ വിമാനത്താവളങ്ങൾ വരെ അവസരം; അഭിമുഖം ഡിസംബർ 5ന്...

എങ്ങനെ അപേക്ഷിക്കാം?

കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്‌മെന്റ്) ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.

വിജ്ഞാപനം: https://kpesrb.kerala.gov.in/wp-content/uploads/2026/11/036-2026-Commercial-Manager-Kerala-State-Cashew-Development-Corporation-Ltd-KSCDC.pdf

KSCDC jobs 2026
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം
Summary

Applications have been invited for the post of Commercial Manager at the Kerala State Cashew Development Corporation Ltd. (KSCDC).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER