

നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. ബിരുദയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 10.
അംഗീകൃത സർവകലാശാലയിൽനിന്നോ സ്ഥാപനത്തിൽനിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം.
എംഎസ് വേഡ്, എംഎസ് എക്സൽ, പവർപോയിന്റ്, ഇമെയിൽ, ഇന്റർനെറ്റ് അധിഷ്ഠിത ആപ്ലിക്കേഷനുകൾ എന്നിവ ഉപയോഗിക്കുന്നതിൽ പരിജ്ഞാനം.
ഇംഗ്ലീഷിലും ഹിന്ദിയിലും മികച്ച എഴുതാനും ആശയവിനിമയം നടത്താനും കഴിവ് ഉണ്ടായിരിക്കണം.
ഓഫീസ് അഡ്മിനിസ്ട്രേഷൻ, ക്ലറിക്കൽ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ മാനേജ്മെന്റ്, സെക്രട്ടേറിയൽ അസിസ്റ്റൻസ് തുടങ്ങിയ മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കാം.
ഇ-ഓഫീസ്, ഡിജിറ്റൽ റെക്കോർഡ് മാനേജ്മെന്റ് എന്നിവയിലെ പരിചയവും അഭികാമ്യമാണ്.
ജോലിയുടെ ചുമതലകൾ
ഓഫീസ് ഭരണപരവും ക്ലറിക്കൽ സംബന്ധവുമായ ജോലികൾ, ഡാറ്റാ എൻട്രി, ഫയൽ ക്രമീകരണം, കത്തിടപാടുകൾ, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവയാണ് പ്രധാന ചുമതലകൾ. മീറ്റിങ്ങുകൾ, പരീക്ഷാ ക്രമീകരണങ്ങൾ എന്നിവയിലും സഹായിക്കണം.
ശമ്പളം
ഏഴാം കേന്ദ്ര ശമ്പള കമ്മിഷനിലെ പേ ലെവൽ 4-ന് തുല്യമായ പ്രതിഫലം ലഭിക്കും. കൃത്യമായ തുകയും മറ്റ് ആനുകൂല്യങ്ങളും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.
നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം, വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഇമെയിൽ വഴി അപേക്ഷിക്കണം.
ഇമെയിൽ: recruitment@nta.ac.in
ഇമെയിൽ വിഷയം: Application for the post of Office Assistant (OA), NTA
വിജ്ഞാപനം: https://nta.ac.in/Download/Notice/Notice_20261125163602.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates