ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ്‌ഷിപ്പിന് അവസരം
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർക്കറ്റിങ് ഡിവിഷനിൽ അപ്രന്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 405 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ടെക്നിക്കൽ വിഭാഗത്തിലും നോൺ-ടെക്നിക്കൽ വിഭാഗത്തിലുമാണ് ഒഴിവുകൾ ഉള്ളത്. മഹാരാഷ്ട്ര, ഓയിൽ കോർപ്പറേഷന്റെ വെസ്റ്റേൺ റീജിയണിലാണ് അവസരം.
ഐടിഐ, ഡിപ്ലോമ,ബിരുദം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷമാകും പരിശീലനം ലഭിക്കുക. നിയമാനുസൃത സ്റ്റൈപ്പെൻഡും ലഭിക്കും. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ദ്വിവത്സര ഐടിഐയും അല്ലെങ്കിൽ പ്ലസ്‌ടുവിന് ശേഷം പ്ലസ്‌ടുവും സ്കിൽഡ് സർട്ടിഫിക്കറ്റ് നേടിയവർക്കും അപേക്ഷകൾ സമർപ്പിക്കാം.
അല്ലെങ്കിൽ, കുറഞ്ഞത് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദം പാസ് ആയവർക്ക് അപേക്ഷ നൽകാം. ഉയർന്ന യോഗ്യതയുള്ളവരുടെ അപേക്ഷ പരിഗണിക്കില്ല.
ഐടിഐക്കാർ apprenticeshipindia.gov.in എന്ന പോർട്ടലിലും ബിരുദ,ഡിപ്ലോമ യോഗ്യതയുള്ളവർwww.nats.education.gov.inൻ എന്ന വെബ്സൈറ്റിലും രജിസ്റ്റർ ചെയ്ത ശേഷം വേണം അപേക്ഷകൾ സമർപ്പിക്കാൻ. www.iocl.com എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അപേക്ഷികൾ നൽകാനുള്ള അവസാന തീയതി സെപ്‌തംബർ 15 ആണ്.
Job news: Applications invited for apprenticeship in Indian Oil Corporation’s Marketing Division.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
