IRTCBSF: ഡയറക്ടർ തസ്തികയിൽ നിയമനം നടത്തുന്നു, പ്രായപരിധി 65 വയസ്സ് വരെ

ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി, സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കും അക്കാദമിക് വിദഗ്ധർക്കും അപേക്ഷിക്കാം.
 IRTCBSF jobs
Applications Invited for Director Post at IRTCBSF file
Updated on
1 min read

ആലപ്പുഴ നീർക്കുന്നം ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കായൽ കൃഷി ഗവേഷണ പരിശീലന കേന്ദ്രം (IRTCBSF) ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിനായി കൃഷി വികസന കർഷക ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

മൂന്ന് വർഷത്തെ കാലാവധിയിലേക്കാണ് നിയമനം. ബയോളജിക്കൽ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, ആനിമൽ സയൻസ്, മറൈൻ സയൻസ്, എർത്ത് സയൻസ്, ബയോടെക്‌നോളജി, സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള മുതിർന്ന ശാസ്ത്രജ്ഞർക്കും അക്കാദമിക് വിദഗ്ധർക്കും അപേക്ഷിക്കാം.

 IRTCBSF jobs
കേരള റബർ ലിമിറ്റഡിൽ എൻജിനിയ‍ർ, മാനേജ‍ർ തസ്തികകളിൽ ഒഴിവ്, ജനുവരി 28 വരെ അപേക്ഷിക്കാം

സയൻസ് വിഷയത്തിൽ പി.എച്ച്.ഡി നിർബന്ധമാണ്. ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 20 വർഷത്തെ ഗവേഷണവും അധ്യാപന പരിചയവും, പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകിയ അനുഭവവും ഉണ്ടായിരിക്കണം.

റിവ്യൂഡ് ജേർണലുകളിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരിക്കണം. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങൾ നിയന്ത്രിച്ച പരിചയവും അഭിലഷണീയമാണ്. അപേക്ഷകർക്ക് 2026 ജനുവരി 31 ന് 65 വയസ് കവിയരുത്.

 IRTCBSF jobs
പ്ലസ് ടു, ഡിപ്ലോമ പൂർത്തിയാക്കിയോ?, ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു ആകാം; അവസാന തീയതി ഫെബ്രുവരി 01

അപേക്ഷകൾ തപാൽ വഴിയോ ഇമെയിൽ വഴിയോ സമർപ്പിക്കാം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന സേവന വ്യവസ്ഥകളും ആനുകൂല്യങ്ങളുമാണ് നിയമിതർക്ക് ലഭിക്കുക.

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം ഡയറക്ടർ ഓഫ് അഗ്രികൾച്ചർ, ഡയറക്ടറേറ്റ് ഓഫ് അഗ്രികൾച്ചറൽ ഡെവലപ്മെന്റ് ആന്റ് ഫാർമർ വെൽഫയർ ഡിപ്പാർട്ട്മെന്റ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

tp1assistantda@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്കും (CC to ddplgdir@gmail.com) അപേക്ഷ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 9383470027 എന്ന നമ്പറിൽ ബന്ധപ്പെടാം.

Summary

Job alert: Applications Invited for Director Post at International Backwater Agriculture Research Centre IRTCBSF.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com