കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫ. എൻ ആർ മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾസ് (ഐ സി ആർ ഇ പി) ഓൺലൈനായി നടത്തുന്ന അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ ലോ, ക്ലിനിക്കൽ റിസർച്ച് ആൻഡ് ബയോ എത്തിക്‌സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
എംബിബിഎസ്/ ബിഡിഎസ്/ ബിവിഎസ്സി/ ബിഎഎംഎസ് അല്ലെങ്കിൽ നിയമത്തിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോം സെപ്റ്റംബർ 14ന് മുൻപായി പോസ്റ്റ് വഴിയോ നേരിട്ടോ ഐസിആർഇപി ഓഫീസിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.
ആപ്ലിക്കേഷനും മറ്റ് വിശദ വിവരങ്ങൾക്കും https://icrep.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8078019688
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates