

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് ഇപ്പോൾ അപേക്ഷ നൽകണം. പ്രീ-മെട്രിക് സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികൾ ഈ വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതും ഈ മാസമാണ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 9-10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ സെൻട്രൽ പ്രീ-മെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സർക്കാർ/ എയ്ഡഡ് സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
കുടുംബ വാർഷിക വരുമാന പരിധി 2.50 ലക്ഷം രൂപവരെയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാനുള്ള അർഹത. അപേക്ഷകൾ സ്കൂളിൽനിന്നും ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന ഓൺലൈനായി നൽകണം. അവസാന തീയതി ഓഗസ്റ്റ് 31.
കൂടുതൽവിവരങ്ങൾ അതത് ബ്ലോക്ക്/ മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായം നൽകുന്നു.
സർക്കാർ / എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായ വിദ്യാർഥികൾ ആയിരിക്കണം. 2024-25 വർഷത്തെ എസ് എസ് എൽ സി / ടി എച്ച് എസ് എൽ സി പരീക്ഷയിൽ 75 ഉം അതിൽ കൂടുതൽ പോയിന്റും നേടിയവരായിരിക്കണം. എസ് സി / എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് 70 പോയിന്റ് ലഭിച്ചിരിക്കണം.
ഹയർസെക്കൻഡറി / വി എച്ച് എസ് സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ചിരിക്കണം. എസ് സി / എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് 80 ശതമാനത്തിൽകുറയാതെമാർക്ക് നേടിയിരിക്കണം.
വിദ്യാർഥികൾക്ക് ഓഗസ്റ്റ് 30 വരെ ജില്ലാ ഓഫീസുകളിൽ അപേക്ഷിക്കാം. അപ്പീൽ അപേക്ഷകൾ സെപ്തംബർ 15 വരെ തൃശൂർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോം www.agriworkersfund.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2729175.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates