ഇംഗ്ലിഷിൽ മികച്ച ആശയവിനിമയ കഴിവ് ലക്ഷ്യമിടുന്നവർക്കായി കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ്, ഇംഗ്ലിഷ് പഠനവകുപ്പുമായി സഹകരിച്ച് താവക്കര ക്യാമ്പസിൽ നടത്തുന്ന ഇഫക്റ്റീവ് ഇംഗ്ലിഷ് കമ്മ്യുണിക്കേഷൻ (EEC)കോഴ്സിലേക്ക് അപേക്ഷ നൽകാം.
ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ് ആയിരിക്കും. കോഴ്സിന്റെ മൂന്നാം ബാച്ചിലേക്ക് 30.08.2025 വരെ അപേക്ഷിക്കാം. യോഗ്യത: ഹയർ സെക്കൻഡറി (HSE)/പ്ലസ് ടു, ഫീസ്: 3,000/- രൂപ, ക്ലാസുകൾ: രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിൽ.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലിങ്കിൽ. അപേക്ഷയുടെ ഹാർഡ് കോപ്പി അനുബന്ധ രേഖകൾ സഹിതം 03.09.2025 വൈകിട്ട് 5 മണിക്ക് മുമ്പായി സ്കൂൾ ഓഫ് ലൈഫ്‌ലോങ് ലേണിങ് ഡയറക്ടർക്ക് സമർപ്പിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
