ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം; കുറഞ്ഞ ഫീസ്,പ്ലസ് ടു യോഗ്യത

ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ആൻഡ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.
Food Craft Institute
Apply Now for One Year Hospitality Courses at Food Craft Institute.AI image/x
Edited By:
Updated on
1 min read

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പെരിന്തൽമണ്ണ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഹോസ്പിറ്റാലിറ്റി രംഗത്തെ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ആൻഡ് ഓപ്പറേഷൻ, ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഒരു വർഷമായിരിക്കും കോഴ്സിന്റെ കാലാവധി.

Food Craft Institute
എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഡിഗ്രിയോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവർക്കും പ്രവേശനത്തിന് അവസരമുണ്ട്. ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്, പി.എസ്.സി അംഗീകാരം, കുറഞ്ഞ ഫീസ്, തവണകളായി ഫീസ് അടയ്ക്കാനുള്ള സൗകര്യം എന്നിവ കോഴ്‌സുകളുടെ പ്രത്യേകതകളാണ്. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് സ്റ്റൈപന്റോടുകൂടിയ സൗജന്യ പഠനവും മറ്റ് അർഹരായ വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ് സംവിധാനത്തിലൂടെ ഫീസ് ആനുകൂല്യങ്ങളും ലഭിക്കും

Food Craft Institute
ഡ്രോണ്‍ പൈലറ്റ് കോഴ്സ് പഠിക്കാം; സിവിൽ ഏവിയേഷന്റെ സർട്ടിഫിക്കറ്റും സ്വന്തമാക്കാം

അപേക്ഷാ ഫോമും പ്രോസ്പെക്ടസും FCI Kerala Website ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 15ന് വൈകിട്ട് 5 മണിക്കകം മങ്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ സമർപ്പിക്കണം. കഴിഞ്ഞ മാസങ്ങളിൽ സ്ഥാപനത്തിലെ വിദ്യാർഥികൾക്ക് പ്രമുഖ ഹോട്ടലുകളിൽ പ്ലേസ്‌മെന്റ് ലഭിച്ചതായും അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 04933 295733, 95393 67285 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Summary

Apply Now for One Year Hospitality Courses at Food Craft Institute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com