

ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ തൊഴിൽ മേഖലയായി ഈ രംഗം വളരുന്നു, ഈ മേഖലയിലെ മനുഷ്യവിഭവശേഷി ക്ഷാമം പരിഹരിക്കുന്നതിന് ഒരുപരിധി വരെ സഹായകമാകുന്നതാണ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സ്.
450 മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ കോഴ്സാണിത്. താൽപ്പര്യമുള്ളവർക്ക് വിശദവിവരങ്ങൾക്ക് അസാപ് ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം.
സമഗ്രമായ ഇ വി സർവീസ് ടെക്നീഷ്യൻ കോഴ്‌സ് അറിവും പ്രായോഗിക പരിചയവും നൽകും. തിയറിയും ലാബുകൾ, ഓൺ-ദ്-ജോബ് പരിശീലനം (OJT) എന്നിവ എല്ലാം ഉൾപ്പെടുത്തിയാകും പരിശീലനം. ഇ വിയുടെ എല്ലാ വശങ്ങളിലെയും പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ കഴിവുകൾ ഈ കോഴ്സിലൂടെ നേടാനാകുമെന്ന് അസാപ് പറയുന്നു.
പത്താം ക്ലാസും എൻഎസി/എൻടിസിയുടെ രണ്ട് വർഷത്തെ കോഴ്സും അല്ലെങ്കിൽ പത്താം ക്ലാസ് പാസായ ശേഷം മൂന്ന് വർഷത്തെ പ്രസക്ത പരിചയം അല്ലെങ്കിൽ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ എൻഎസ്‌ക്യുഎഫ് ലെവൽ 3 (ഇരുചക്ര വാഹനം/നാല് ചക്രവാഹനം സർവീസ് അസിസ്റ്റന്റ്) സർട്ടിഫിക്കറ്റ്, മൂന്ന് വർഷത്തെ പ്രസക്ത പരിചയം ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം എന്നിവയിലേതെങ്കിലുമാണ് ഈ കോഴ്സിന് ചേരാനുള്ള കുറഞ്ഞ യോഗ്യത. .
തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ കോഴ്സിന് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഈ കോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈൻ വഴി അപേക്ഷിക്കാം.
കേന്ദ്ര സർക്കാർ ഏജൻസിയായ എൻ എസ് ഡി സി അംഗീകാരമുള്ളതാണ് ഈ കോഴ്സ്, ഇലക്ട്രിക് വാഹന മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഇത്.
പ്ലസ് ടു ,ഐടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞവർക്ക് ഈ കോഴ്സിന് അപേക്ഷിക്കാവുന്നതാണ്. ഈ മേഖലയിൽ പരിചയമുള്ളവർക്കും അപേക്ഷിക്കാം.
താൽപ്പര്യമുള്ളവർ 2026 ഫെബ്രുവരി 23-ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ഒ ബി സി വിഭാഗത്തിൽപ്പെട്ടവർക്ക് 100 ശതമാനം സ്കോളർഷിപ്പോടെ ഈ കോഴ്സ് സൗജന്യമായി പഠിക്കാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999658
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates