BDL Jobs 2025
BDL Opens Applications for 80 Management Trainee Posts BDL/x

ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിൽ അവസരം; മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ 80 ഒഴിവ്

എഞ്ചിനീറിങ് ബിരുദം മുതൽ ചാർട്ടേർഡ് അക്കൗണ്ട് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
Published on

ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (BDL) മാനേജ്‌മെന്റ് ട്രെയിനി തസ്തികയിൽ നിയമനം നടത്തുന്നു. അകെ 80 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എഞ്ചിനീറിങ് ബിരുദം മുതൽ ചാർട്ടേർഡ് അക്കൗണ്ട് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 3 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29.

BDL Jobs 2025
ഭാരത് ഡൈനാമിക്സിൽ 156 ഒഴിവ്; ഐ ടി ഐ പാസായവർക്ക് അവസരം

മാനേജ്മെന്റ് ട്രെയിനി വിഭാഗങ്ങളും ഒഴിവുകളും

  • ഇലക്ട്രോണിക്സ് - 32

  • മെക്കാനിക്കൽ- 27

  • ഇലക്ട്രിക്കൽ- 6

  • കമ്പ്യൂട്ടർ സയൻസ് - 4

  • മെറ്റലർജി - 1

  • കെമിക്കൽ -1

  • സിവിൽ -2

  • ഫിനാൻസ് - 5

  • ഹ്യൂമൻ റിസോഴ്‌സസ് -2

BDL Jobs 2025
എയിംസിൽ ജോലി നേടാം, പരീക്ഷയില്ലാതെ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

  1. ഇലക്ട്രോണിക്സ്,മെക്കാനിക്കൽ,ഇലക്ട്രിക്കൽ,കമ്പ്യൂട്ടർ സയൻസ്,മെറ്റലർജി,സിവിൽ എന്നി തസ്തികകളിൽ അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം,ബി ഇ,ബി ടെക് എന്നിവ പൂർത്തിയാക്കിയിരിക്കണം.

  2. കെമിക്കൽ തസ്തികയിൽ അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ എം. എസ് സി,ബിരുദം,ബി ഇ,ബി ടെക് എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയിരിക്കണം.

  3. ഫിനാൻസ് തസ്തികയിൽ അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ സി എ,ഐ സി ഡൗബ്ലു എ ഐ,എം ബി എ, പി ജി ഡിഗ്രി/ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയിരിക്കണം.

  4. ഹ്യൂമൻ റിസോഴ്‌സസ് തസ്തികയിൽ അപേക്ഷിക്കാൻ ബന്ധപ്പെട്ട വിഷയത്തിൽ എം ബി എ , പോസ്റ്റ് ഗ്രാജുവേഷൻ ഡിഗ്രി / ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്ന് പൂർത്തിയാക്കിയിരിക്കണം.

BDL Jobs 2025
NIIST: സയന്റിസ്റ്റ്,സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിൽ സ്ഥിര നിയമനം; ജോലി തിരുവനന്തപുരത്ത്

കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ BDL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://bdl-india.in/ സന്ദർശിക്കുക.

Summary

Job alert: BDL Announces 80 Management Trainee Vacancies Across Multiple Engineering and Finance Disciplines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com