ഐസിജിഇബി സ്മാർട്ട്,പോസ്റ്റ് ഡോക്ടറൽ, പി എച്ച് ഡി ഫെലോഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ലൈഫ് സയൻസസ്, ബയോടെക്നോളജി മേഖലയിലെ ഗവേഷണം, പരിശീലനം, സാങ്കേതിക കൈമാറ്റം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇൻട്രാ​ഗവൺമെ​ന്റൽ ഓർ​ഗനൈസേഷനാണ് ഇ​ന്റർനാഷണൽ സെ​ന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി.
research lab and researchers
Applications are now open for ICGEB SMART, Postdoctoral, and PhD FellowshipsFreepik
Updated on
2 min read

ഇ​ന്റർനാഷണൽ സെ​ന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി ( ഐ സി ജി ഇ ബി -ICGEB) നൽകുന്ന മൂന്ന് ഫെലോഷിപ്പ് പ്രോ​ഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഐസിജിഇബി നൽകുന്ന ഐസിജിഇബി സ്മാർട്ട് ഫെലോഷിപ്പ് , ഹ്രസ്വകാല പോസ്റ്റ്ഡോക്ടറൽ ഫെലോഷിഷപ്പ് ഹ്രസ്വകാല പിഎച്ച്ഡി ഫെലോഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

ലൈഫ് സയൻസസ്, ബയോടെക്നോളജി മേഖലയിലെ ഗവേഷണം, പരിശീലനം, സാങ്കേതിക കൈമാറ്റം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇൻട്രാ​ഗവൺമെ​ന്റൽ ഓർ​ഗനൈസേഷനാണ് ഇ​ന്റർനാഷണൽ സെ​ന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി. ഈ ഫെലോഷിപ്പുകൾ ഐ സി ജി ഇ ബി അതിലെ അം​ഗങ്ങളായ രാജ്യങ്ങളിലെ ​ഗവേഷകർക്കായാണ് നൽകുന്നത്.

research lab and researchers
ചീവനിങ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സ്മാർട്ട് ഫെലോഷിപ്പ്

ഐ സി ജി ഇ ബിയിലെ അംഗരാജ്യങ്ങളിലെ ഗവേഷകർക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാർട്ട് ഫെലോഷിപ്പുകൾ ഉദ്ദേശിക്കുന്നത്. അംഗരാജ്യങ്ങൾക്കിടയിൽ ഗവേഷകരുടെ , നൈപുണ്യ വികസനം വർദ്ധിപ്പിക്കുന്നതിനും, പുതിയ സാങ്കേതികവിദ്യകളിൽ പ്രത്യേക പ്രായോഗിക പരിശീലനം നേടുന്നതിനും, ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് ഇതിനെ കാണുന്നത്.

ഈ ഫെലോഷിപ്പിന് പ്രായപരിധിയില്ല. എന്നാൽ ​ഗവേഷമമേഖലയിൽ തുടക്കക്കാരയ യുവ ശാസ്ത്രജ്ഞർക്ക് മുൻഗണന നൽകുന്നു. എം.എസ്‌സി അല്ലെങ്കിൽ തത്തുല്യ ബിരുദം നേടിയ യുവ ശാസ്ത്രജ്ഞർക്ക് അപേക്ഷിക്കാം. അപേക്ഷകർ പിഎച്ച്ഡിക്ക് രജിസ്റ്റർ ചെയ്തവരോ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പിഎച്ച്ഡി ബിരുദം നേടിയവരോ ഗവേഷണ സ്ഥാപനത്തിൽ സജീവമായി പ്രവർത്തിക്കുന്നവരോ ആയിരിക്കണം.

മൂന്ന് മുതൽ ഒമ്പത് മാസം വരെയാണ് ഫെലോഷിപ്പ് കാലയളവ്

സെപ്റ്റംബർ 30 നകം ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾ:https://www.icgeb.org/fellowships/smart-fellowships

research lab and researchers
എംഫാം പ്രവേശനം: സെപ്റ്റംബർ 10-ന് വൈകിട്ട് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം

അർതുറോ ഫെലാഷി ഹ്രസ്വകാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്

ഇറ്റലി, ഇന്ത്യ,ദക്ഷിണാഫ്രിക്കഎന്നിവിടങ്ങളിലെ ഐസിജിഇബി ലബോറട്ടറികളിൽ ഐസിജിഇബി അംഗരാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഗവേഷണ ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണ ഗവേഷണത്തിന് ധനസഹായം നൽകുന്നതിനായി ഐസിജിഇബി കമ്പോണന്റ് ലബോറട്ടറികളിലെ പോസ്റ്റ്ഡോക്ടറൽ പഠനത്തിന് ഹ്രസ്വകാല ഫെലോഷിപ്പുകൾ നൽകുന്നത്. ഏറ്റവും പുതിയ ഗവേഷണ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനും നൈപുണി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്.

അപേക്ഷകർ ഐ സി ജി ബി ഇ അംഗരാജ്യത്തിലെ പൗരരായിരിക്കണം, അവരുടെ ജന്മനാട്ടിൽ ഏറ്റെടുക്കുന്ന ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല. മൂന്ന് വർഷത്തിൽ കൂടുതലായി വിദേശത്ത് ജോലി ചെയ്യുന്നവരാണെങ്കിൽ ഇളവ് ലഭിക്കാം.

ബിരുദ യോഗ്യത: അപേക്ഷകർ ലൈഫ് സയൻസസിൽ പിഎച്ച്ഡി നേടിയിരിക്കണം അല്ലെങ്കിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഗവേഷണ പരിചയം ഉണ്ടായിരിക്കണം. 35 വയസ്സിന് താഴെ പ്രായമുള്ളവർക്ക് മുൻ​ഗണന.

ആറ് മാസം വരെയാണ് ഫെലോഷിപ്പ് കാലയളവ്

സെപ്റ്റംബർ 30 നകം ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾ: https://www.icgeb.org/fellowships/arturo-falaschi-short-term-postdoc-fellowships

research lab and researchers
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി

അർതുറോ ഫലാഷി ഹ്രസ്വകാല പിഎച്ച്ഡി ഫെലോഷിപ്പ്

ഇറ്റലി, ഇന്ത്യ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഐസിജിഇബി ലബോറട്ടറികളിലെ ഐസിജിഇബി അംഗരാജ്യങ്ങളിലെ ശാസ്ത്രജ്ഞരും ഗവേഷണ ഗ്രൂപ്പുകളും തമ്മിലുള്ള സഹകരണ ഗവേഷണത്തിന് ധനസഹായം നൽകുന്നതിനായി ഐസിജിഇബി കമ്പോണന്റ് ലബോറട്ടറികളിൽ പ്രീ-ഡോക്ടറൽ പഠനത്തിനായി ഹ്രസ്വകാല ഫെലോഷിപ്പുകൾ നൽകുന്നു. ഗവേഷകർക്ക് ഏറ്റവും പുതിയ ഗവേഷണ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുന്നതിനും ശേഷി വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത്.

അപേക്ഷകർ ഐ സി ജി ഇ ബി അംഗരാജ്യത്തിലെ പൗരരായിരിക്കണം, കൂടാതെ അപേക്ഷിക്കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യുന്നില്ലെങ്കിൽ, അവരുടെ ജന്മനാട്ടിൽ ചെയ്യാവുന്ന ഫെലോഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.

യോ​ഗ്യത അപേക്ഷകർക്ക് എംഎസ്‌സി ബിരുദം ഉണ്ടായിരിക്കണം.ഇംഗ്ലീഷ് ഭാഷയിൽ നല്ല പ്രവർത്തന പരിജ്ഞാനം ഉണ്ടായിരിക്കണം, കൂടാതെ ഒരു പ്രാവീണ്യ സർട്ടിഫിക്കറ്റ് (TOEFL, കേംബ്രിഡ്ജ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം) ഉണ്ടായിരിക്കണം. ഇം​ഗ്ലീഷ് ഭാഷയിൽ അക്കാ​ദമിക്ക് വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടെങ്കിൽ ഇത് ബാധകമല്ല

ഒരു വർഷം വരെയാണ് ഫെലോഷിപ്പ് കാലയളവ്.

സെപ്റ്റംബർ 30 നകം ഓൺലൈനായി അപേക്ഷിക്കണം

വിശദവിവരങ്ങൾ: https://www.icgeb.org/fellowships/arturo-falaschi-short-term-phd-fellowships_2024

Summary

Education News: Applications are invited for the SMART Fellowship, Short-Term Postdoctoral Fellowship, and Short-Term PhD Fellowship offered by ICGEB.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com