ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്‌നോളജി; സ്‌റ്റൈപ്പന്റോടെ പഠിക്കാം, തൊഴിൽ പരിശീലനവും നേടാം

പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം.
 Diploma in Packaging
CAPT Kerala Opens Admissions for Packaging Technology Diploma Special arrangement
Updated on
1 min read

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ഒരു വർഷ ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത ഡിപ്ലോമ ഇൻ പാക്കേജിംഗ് ടെക്‌നോളജി കോഴ്സ് സംഘടിപ്പിക്കുന്നു. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയുള്ളവർ ആയിരിക്കണം.

 Diploma in Packaging
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ഫീസ് സൗജന്യമായിരിക്കും. പ്രസ്തുത കാലയളവിൽ സ്‌റ്റൈപ്പന്റും ലഭിക്കുന്നതാണ്.  ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

പ്രസ്തുത കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെന്ററിന്റെ മുഖ്യ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ആറു മാസത്തെ സൗജന്യ തൊഴിൽ പരിശീലനം ലഭ്യമാക്കും.

 Diploma in Packaging
CBSE: സിബിഎസ് ഇയിൽ 120 ഒഴിവുകൾ,അസിസ്റ്റന്റ് സെക്രട്ടറി മുതൽ ജൂനിയർ അസിസ്റ്റന്റ് വരെ; പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം

അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 (ഫോൺ 0471-2474720, 2467728) എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകണം. വെബ്സൈറ്റ്:  www.captkerala.com.

Summary

Career news: Admissions Open for Government-Approved Diploma in Packaging Technology at CAPT Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com