സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്‌മെന്റ് (CMD KERALA) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. അകെ 36 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ അസിസ്റ്റന്റ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് ഡിപ്ലോമ മുതൽ എം.ടെക്, എം.ഇ വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
തെരഞ്ഞെടുക്കുന്നവർക്ക് ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്‌നോളജി (ANERT) യിലാകും നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 28/01/2026.
ജില്ലാ പ്രോജക്ട് എൻജിനീയർ- 05
അസിസ്റ്റന്റ് ജില്ലാ പ്രോജക്ട് എൻജിനീയർ - 11
എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ടു സി ഇ ഒ - 01
ടെക്നിക്കൽ അസിസ്റ്റന്റ് - 13
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ- 02
കമ്പ്യൂട്ടർ അസിസ്റ്റന്റ് - 03
കൺഫിഡൻഷ്യൽ അസിസ്റ്റന്റ് - 01
1. ജില്ലാ പ്രോജക്ട് എൻജിനീയർ:
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ബി.ഇ
പരിചയം: ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 4 വർഷത്തെ പരിചയം
2. അസിസ്റ്റന്റ് ജില്ലാ പ്രോജക്ട് എൻജിനീയർ:
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ബി.ഇ
പരിചയം: ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 3 വർഷത്തെ പരിചയം
3. സി ഇ ഒയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ്:
യോഗ്യത: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ബി.ഇ
പരിചയം: ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 5 വർഷത്തെ പരിചയം
4. ടെക്നിക്കൽ അസിസ്റ്റന്റ്:
ഓപ്ഷൻ 1: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക്/ബി.ഇ ഒപ്പം ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 1 വർഷത്തെ പരിചയം
ഓപ്ഷൻ 2: ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ ഡിപ്ലോമ അല്ലെങ്കിൽ ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധ സർക്കാർ സ്ഥാപനത്തിൽ 2 വർഷത്തെ പരിചയം
5. അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ:
യോഗ്യത: ബി.കോം, സി.എം.എ (കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്)
പരിചയം: ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ 1 വർഷത്തെ പരിചയം
6. കമ്പ്യൂട്ടർ അസിസ്റ്റന്റ്:
യോഗ്യത: ബിരുദത്തിനൊപ്പം ഡി.സി.എ (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ഡിപ്ലോമ) അല്ലെങ്കിൽ ഡി.ടി.പി (ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്) കോഴ്സ് പാസായിരിക്കണം.
പരിചയം: ഒരു ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ 2 വർഷത്തെ പരിചയം
7. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്:
യോഗ്യത: പി.ജി.ഡി.സി.എ ബിരുദം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ)
പരിചയം: ഗവൺമെന്റ് അല്ലെങ്കിൽ അർദ്ധസർക്കാർ സ്ഥാപനത്തിൽ 2 വർഷത്തെ പരിചയം
നിയമനം ലഭിക്കുന്നവർക്ക് 22,000 മുതൽ 60,000 രൂപ വരെ ശമ്പളം. കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം സന്ദർശിക്കുക.
https://cmd.kerala.gov.in/wp-content/uploads/2026/01/Anert-Notification-1.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates