സിഎംഡിയിൽ പ്രോജക്ട് എഞ്ചിനീയർ; സിവിൽ എൻജിനീയറിംഗ് യോഗ്യത, അര ലക്ഷം വരെ ശമ്പളം

സിവിൽ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 05.
CMD Recruitment 2026
CMD Recruitment 2026 Apply for Senior Project Engineer Posts Before June 5PEXELS
Edited By:
Updated on
1 min read

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) സീനിയർ പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം. സിവിൽ എഞ്ചിനീയറിംഗ് ബിരുദവും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂൺ 05.

CMD Recruitment 2026
വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആകാം; ഡിപ്ലോമ യോഗ്യത, നിരവധി ഒഴിവുകൾ, അവസാന തീയതി ജൂലൈ 1
  • തസ്തിക: സീനിയർ പ്രോജക്ട് എഞ്ചിനീയർ (Senior Project Engineer)

  • ഒഴിവുകൾ: 02

  • ശമ്പളം: പ്രതിമാസം 30,000 രൂപ മുതൽ 50,000 രൂപ വരെ (പ്രവൃത്തിപരിചയവും യോഗ്യതയും മുൻനിർത്തി നിശ്ചയിക്കും)

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിംഗ് ബിരുദം

  • പ്രവൃത്തിപരിചയം: സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ കുറഞ്ഞത് 5 വർഷത്തെ പരിചയസമ്പത്ത്

  • പ്രായപരിധി: പരമാവധി 45 വയസ്സ്

CMD Recruitment 2026
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

ആറ് മാസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പിന്നീട് കരാർ നീട്ടിയേക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 05 വൈകുന്നേരം 05:00 മണിയാണ്.

ഉദ്യോഗാർഥികൾ കൃത്യമായ വിവരങ്ങളും വിശദമായ സി.വി.യും (CV) സഹിതം ഓൺലൈൻ ഗൂഗിൾ ഫോം വഴി അപേക്ഷിക്കേണ്ടതാണ്. നിയമനവുമായി ബന്ധപ്പെട്ട പരീക്ഷ/അഭിമുഖം എന്നിവയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ വഴി അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://cmd.kerala.gov.in/wp-content/uploads/2026/05/Notification-SPE-1.pdf

Summary

CMD Recruitment 2026 Apply for Senior Project Engineer Posts Before June 5.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com