കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രൈവറാകാം; പത്താം ക്ലാസ് യോഗ്യത, പ്രവൃത്തി പരിചയം, അവസാന തീയതി ജൂൺ 9

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
Cochin Shipyard Jobs
Cochin Shipyard Announces Driver Recruitment 2026 for Contract Posts.GEMINI/AI
Edited By:
Updated on
1 min read

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (CSL) ഡ്രൈവർ (സ്റ്റാഫ് കാർ) തസ്തികയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ആണ് അവസരം. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂൺ 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

Cochin Shipyard Jobs
എയർപോർട്ട് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

യോഗ്യതയും പ്രവൃത്തി പരിചയവും

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയം (X Std Pass).

  • ലൈസൻസ്: സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

  • പരിചയം: ഡ്രൈവർ എന്ന നിലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം.

  • ഇതിൽ കുറഞ്ഞത് 1 വർഷമെങ്കിലും കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ (CPSEs/PSUs) അല്ലെങ്കിൽ കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സ്റ്റാഫ് കാർ ഡ്രൈവറായി ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

  • പരമാവധി പ്രായം 55 വയസ്സ്.

ശമ്പളം

  • പ്രതിമാസം 27,000 രൂപ.

അപേക്ഷാ ഫീസ്

  • ജനറൽ / ഒ.ബി.സി / ഭിന്നശേഷിക്കാർ (PwBD): 200 രൂപ

  • എസ്.സി / എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല (Nil).

തെരഞ്ഞെടുപ്പ് രീതി

  • യോഗ്യരായ ഉദ്യോഗാർഥികളെ പ്രാക്ടിക്കൽ ടെസ്റ്റ് (100 മാർക്ക്) അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുക്കുന്നത്.

Cochin Shipyard Jobs
ബിഎസ്എൻഎല്ലിൽ അവസരം; ജൂനിയർ ടെലികോം ഓഫീസറാകാം, എഞ്ചിനീറിങ് യോഗ്യത, കേരളത്തിലും ഒഴിവ്

ഉദ്യോഗാർഥികൾ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ നിർദ്ദിഷ്ട ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഫീസ് അടയ്‌ക്കേണ്ട വിഭാഗത്തിലുള്ളവർ ഓൺലൈനായി തുക അടച്ച് അപേക്ഷ നൽകാം.

Summary

Cochin Shipyard Announces Driver Recruitment 2026 for Contract Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com