

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള കയർബോർഡ് നടത്തുന്ന രണ്ട് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കയർബോർഡിന്റെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായാണ് കോഴ്സുകൾ നടത്തുക.
കയർ ടെക്നോളജിയിൽ ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 3, അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് എൻ എസ് എഫ് ക്യു ലെവൽ 4 എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ ആലപ്പുഴ, കയർ ബോർഡ് റീജിയണൽ എക്സ്റ്റെൻഷൻ സെന്റർ, തഞ്ചാവൂർ , തമിഴ്നാട്, കയർബോർഡ് റീജിിയണൽ ഓഫീസ്, ഭുവനേശ്വർ, ഒഡീഷ,കയർ ബോർഡ് റീജിയണൽ ഓഫീസ്, രാജമുന്ദ്രി, ആന്ധ്രപ്രദേശ് എന്നീ കേന്ദ്രങ്ങളിലായിരിക്കും കോഴ്സുകൾ നടത്തുക.
കയർ ടെക്നോളജിയിൽ ആർട്ടിസാൻ- ആറ് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 3
ആറ് മാസം കോഴ്സും ഒരു മാസം ഇന്റേൺഷിപ്പുമായിരിക്കും.
കോഴ്സ് കാലയളവ് ഫെബ്രുവരി 26 മുതൽ ജൂലൈ 26 വരെ
യോഗ്യത എഴുതാനുംവായിക്കാനും അറിയുന്ന ആർക്കും അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജനുവരി 10 (10-01-2026)
അഡ്വാൻസ്ഡ് കയർ ടെക്നോളജിയിൽ ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് -എൻ എസ് എഫ് ക്യു ലെവൽ 4
ഒരു വർഷം കോഴ്സും മൂന്ന് മാസം ഇന്റേൺഷിപ്പും
കോഴ്സ് കാലയളവ് ഫ്രെബ്രുവരി 26 മുതൽ ജനുവരി 27 വരെ
യോഗ്യത അപേക്ഷകർ പ്ലസ് ടു, പ്രീഡിഗ്രി അഥവാ തത്തുല്യ യോഗ്യത ജയിച്ചിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ജനുവരി 10 (10-01-2026)
പ്രായപരിധി 18 വയസ്സിനും 50 വയസ്സിനും ഇടയിൽ
20% സീറ്റുകൾ എസ് സി, എസ് ടി വിഭാഗത്തിലെ അപേക്ഷകർക്ക് സംവരണം ചെയ്തിരിക്കുന്നു
2008 ലെ കയയർ ഇൻഡസ്ട്രി (ആർ) ചട്ടങ്ങൾ പ്രകാരം കയയർ ഫാക്ടറി, കയർ സഹകരണ സംഘങ്ങൾ സ്പോൺസർ ചെയ്യുന്ന അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും
തെരഞ്ഞെടുക്കപ്പെടുന്ന ട്രെയിനികൾക്ക് പ്രതിമാസം 3,000 രൂപ സ്റ്റൈപൻഡിന് അർഹരായിരിക്കും
ഭുവനേശ്വർ, തഞ്ചാവൂർ, ആലപ്പുഴ (സ്ത്രീകൾക്ക് മാത്രം) ഹോസ്റ്റൽ സൗകര്യം ലഭിക്കും.
പുറത്ത് താമസിക്കുന്ന അർഹരായ അപേക്ഷകർക്ക് പ്രതിമാസം 500 രൂപ നൽകും. ( ആലപ്പുഴയിൽ പുരുഷന്മാർക്കും, രാജമുന്ദ്രിയിൽ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ട്രെയിനികൾക്കും)
ആലപ്പുഴയിലെ കയർ ബോർഡ് സെന്ററിന്റെ വിലാസം : നാഷണൽ കയർ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കയർബോർഡ് കോംപ്ലക്സ്,കലവൂർ, ആലപ്പുഴ, 688522
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2258067
കയർബോർഡ് വെബ്സൈറ്റിൽ ന്യൂസ് അപ്ഡേറ്റ് ലിങ്കിൽ പരിശോധിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates