കുസാറ്റിൽ പ്രൊഫഷണൽ കോഴ്സുകളിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ, ഏപ്രിൽ ഒന്നിനകം അപേക്ഷ സമർപ്പിക്കണം

2024 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലഘട്ടങ്ങളിൽ മത്സര നേട്ടമാണ് പരിഗണിക്കുക
CUSAT 2026 admission under sports quota for professional degree courses through Kerala State Sports Council.
Kerala State Sports Council invites applications from sportspersons for sports quota admission to professional courses at Cochin University of Science and Technology (CUSAT) for the 2026 academic year.Gemini AI
Updated on
1 min read

കുസാറ്റ് 2026 അദ്ധ്യയന വർഷത്തിൽ ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ ഇപ്പോൾ സമർപ്പിക്കാം. യോഗ്യതയുള്ള കായിക താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിലെ പ്രവേശനം ലഭിക്കുന്നതിനുള്ള അപേക്ഷയാണ് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ക്ഷണിച്ചത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) പ്രോസ്പക്ട്സിലെ പേജ് നമ്പർ 117, 118 പ്രകാരം യോഗ്യതയുള്ള കായിക താരങ്ങൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല രജിസ്ട്രാർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോ സ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ അപേക്ഷ സമർപ്പിക്കണം.

CUSAT 2026 admission under sports quota for professional degree courses through Kerala State Sports Council.
75 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി അയർലൻഡ്, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രം

2024 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലഘട്ടങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/ യൂത്ത് തലങ്ങളിലെ മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം വരെ നേടിയവർ, റവന്യൂ ജില്ലയെ പ്രതിനീധികരിച്ച് സംസ്ഥാന സ്‌കൂൾ മത്സരങ്ങളിൽ മൂന്നാം സ്ഥാനം വരെ നേടിയവർ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്.

ഈ വർഷങ്ങളിൽ സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയൂള്ളൂ. അപേക്ഷകൾ സ്‌പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

അസ്സോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായികയിനങ്ങളുടെ സംസ്ഥാന സെക്രട്ടറിയും സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം.

CUSAT 2026 admission under sports quota for professional degree courses through Kerala State Sports Council.
കോഴിക്കോട് ഐഐഎമ്മിൽ വിവിധ അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ ഒഴിവുകൾ, സ്ഥിര ജോലി, മികച്ച ശമ്പളം; മാർച്ച് 10 വരെ അപേക്ഷിക്കാം

മാർക്ക് നിശ്ചയിക്കുന്നതില മാനദണ്ഡം 10.02.2020 ലെ സർക്കാർ ഉത്തരവ് അടിസ്ഥാനമാക്കിയായിരിക്കും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല 2026 ലെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കുകയുള്ളൂ.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ഒന്ന്.

അപേക്ഷകൾ അയക്കേണ്ട വിലാസം :

സെക്രട്ടറി,

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ,

തിരുവനന്തപുരം -1.

ഫോൺ: 0471-2330167/2331456.

Summary

Education News: Kerala State Sports Council has invited applications from eligible sportspersons for sports quota admissions to professional degree courses at Cochin University of Science and Technology (CUSAT) for the 2026 academic year. Check eligibility and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com