ബി.ഫാം പ്രവേശനം:  അപാകതകൾ പരിഹരിക്കാൻ അവസരം

സമർപ്പിച്ച രേഖകളിൽ പിഴവോ,അപാകതയോ കണ്ടെത്തിയാൽ നവംബർ 28 വൈകിട്ട് 5 മണിക്ക് മുൻപായി ശരിയായ രേഖകൾ അപ്‌ലോഡ് ചെയ്ത് തിരുത്തൽ നടപടിക്രമം പൂർത്തിയാക്കണം.
 B.Pharm course
Deadline Set to Fix B.Pharm Lateral Entry Document ErrorsPexels
Updated on
1 min read

2025ലെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനായി അപേക്ഷിച്ചവർ സമർപ്പിച്ച രേഖകൾ കാൻഡിഡേറ്റ് പോർട്ടലിൽ പരിശോധിക്കാൻ സൗകര്യം ഒരുക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. നാഷണാലിറ്റി, നേറ്റിവിറ്റി, സംവരണം, ഫീസ് ഇളവുകൾ എന്നിവയ്ക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ ശരിയായി അപ്‌ലോഡ് ചെയ്തിട്ടുണ്ടോ എന്ന് അപേക്ഷകർക്ക് പരിശോധിക്കാം.

 B.Pharm course
പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്സിങ് കോഴ്സുകൾ സ്റ്റൈപ്പന്റോടെ പഠിക്കാം

സമർപ്പിച്ച രേഖകളിൽ പിഴവോ,അപാകതയോ കണ്ടെത്തിയാൽ നവംബർ 28 വൈകിട്ട് 5 മണിക്ക് മുൻപായി ശരിയായ രേഖകൾ അപ്‌ലോഡ് ചെയ്ത് തിരുത്തൽ നടപടിക്രമം പൂർത്തിയാക്കണം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ അപാകത പരിഹരിക്കാത്ത പക്ഷം ആനുകൂല്യങ്ങൾ നഷ്ടപ്പെടാനും പ്രവേശന നടപടികൾ തടസപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 B.Pharm course
ഭാരത് ഡൈനാമിക്സിൽ 156 ഒഴിവ്; ഐ ടി ഐ പാസായവർക്ക് അവസരം

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും www.cee.kerala.gov.in സന്ദർശിക്കാമെന്ന് അറിയിച്ചു. സംശയങ്ങൾക്കായി 2332120, 2338487 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും പരീക്ഷാ കമ്മീഷണർ അറിയിച്ചു.

Summary

Education news: Deadline Set to Fix B.Pharm Lateral Entry Document Errors.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com