പത്താം ക്ലാസുകാർക്ക് ഫെഡറൽ ബാങ്കിൽ ജോലി, അതും വീടിന് തൊട്ടടുത്ത്; ഈ അവസരം വിട്ടു കളയരുതേ

തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,ഇടുക്കി, ആലപ്പുഴ,തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ എന്നി ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് യോഗ്യത മതി.
Federal Bank job
Federal Bank Office Assistant Jobs for 10th Pass Candidates@FederalBankLtd
Updated on
2 min read

പത്താം ക്ലാസുകാർക്ക് ഫെഡറൽ ബാങ്കിൽ ജോലി നേടാൻ മികച്ച അവസരം. ഓഫീസ് അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള നിയമനത്തിനായി ഔദ്യോഗിക വിജ്ഞാപനം ഫെഡറൽ ബാങ്ക് പുറത്തിറക്കി.

തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,ഇടുക്കി, ആലപ്പുഴ,തൃശൂർ,കോഴിക്കോട്,മലപ്പുറം,കണ്ണൂർ എന്നി ജില്ലകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ് യോഗ്യത മതി. ബിരുദം പൂർത്തിയാക്കിയവരെ പരിഗണിക്കില്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 08/01/2026.

Federal Bank job
ഒമാനിലെ ഇന്ത്യൻ സ്കൂളിലേക്ക് അധ്യാപകർക്ക് വീണ്ടും അവസരം

യോഗ്യതാ മാനദണ്ഡങ്ങൾ

  1. അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ പരീക്ഷ പാസായിരിക്കണം. ബിരുദം (Graduation) നേടിയിരിക്കരുത്.

  2. മൈക്രോസോഫ്റ്റ് ഓഫീസ് സംബന്ധിച്ച അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. കൂടാതെ മൈക്രോസോഫ്റ്റ് ഓഫിസിൽ കുറഞ്ഞത് ഒരു മാസത്തെ (ബേസിക്/ഫൗണ്ടേഷൻ) പരിശീലനം പൂർത്തിയാക്കിയിരിക്കണം.

  3. ഈ പരിശീലനം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റ് വ്യക്തിഗത ഇന്റർവ്യൂവിന് മുമ്പ് ഹാജരാക്കണം.

  4. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

  5. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ശാഖ/ഓഫീസ് സ്ഥിതിചെയ്യുന്ന അതേ ജില്ലയിലോ അല്ലെങ്കിൽ ശാഖ/ഓഫീസിൽ നിന്ന് 20 കിലോമീറ്റർ പരിധിക്കുള്ളിലോ ആയിരിക്കണം അപേക്ഷകന്റെ താമസസ്ഥലം.

  6. സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

  7. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ റെക്കോർഡ് ഉണ്ടായിരിക്കരുത്.

Federal Bank job
BECIL: കേന്ദ്ര സർക്കാർ ആശുപത്രിയിൽ ജോലി നേടാം, 76 ഒഴിവുകൾ

പ്രായപരിധി

കുറഞ്ഞ പ്രായം: 18 വയസ്
പരമാവധി പ്രായം: 20 വയസ്

ജനന തീയതി പരിധി:
01.12.2005 മുതൽ 01.12.2007 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

പ്രായ ഇളവ് (പരമാവധി 5 വർഷം):
താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പരമാവധി 5 വർഷം വരെ പ്രായ ഇളവ് ലഭിക്കും. ഇത്തരം ഉദ്യോഗാർത്ഥികൾ 01.12.2000 മുതൽ 01.12.2007 വരെ (ഇരു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓഫീസിലോ താൽക്കാലിക ഓഫീസ് അസിസ്റ്റന്റ്/ബാങ്ക്മാൻ, ഡ്രൈവർ, കെയർടേക്കർ എന്നീ തസ്തികകളിൽ മുമ്പ് സേവനമനുഷ്ഠിച്ചവർക്കും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർക്കും എസ്‌സി/എസ്‌ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരമാവധി 5 വർഷം വരെ ഇളവ് ബാധകമാണ്.

Federal Bank job
നാഷണൽ അലുമിനിയം കമ്പനി; എന്‍ജിനീയറിങ് ബിരുദധാരികൾക്ക് ജോലി നേടാം, ശമ്പളം 1,40,000 വരെ

തെരഞ്ഞെടുപ്പ് പ്രക്രിയ

ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (IBPS) നടത്തുന്ന പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.

പരീക്ഷാ മാതൃക:
ഒബ്ജക്റ്റീവ് രീതിയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടായിരിക്കുന്നത്. നാല് വിഷയങ്ങളാണ് പ്രധാനമായും ഉള്ളത്.

– കമ്പ്യൂട്ടർ വിജ്ഞാനം: 15 ചോദ്യങ്ങൾ (15 മാർക്ക്)
– ഇംഗ്ലീഷ്: 15 ചോദ്യങ്ങൾ (15 മാർക്ക്)
– ലോജിക്കൽ റീസണിങ് : 15 ചോദ്യങ്ങൾ (15 മാർക്ക്)
– ഗണിതം: 15 ചോദ്യങ്ങൾ (15 മാർക്ക്)

ആകെ:
60 ചോദ്യങ്ങൾ, 60 മാർക്ക്, സമയം ഒരു മണിക്കൂർ.

കേരളത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

Federal Bank job
എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിൽ അവസരം; 42 ഒഴിവ്, 59,276 വരെ ശമ്പളം

നിങ്ങളുടെ തൊട്ടടുത്തുള്ള ശാഖയിൽ ഒഴിവ് ഉണ്ടോയെന്ന് അറിയാനായി വിജ്ഞാപനം സന്ദർശിക്കുക. ലിങ്കിൽ കയറിയ ശേഷം Notification ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

https://federalbankcareers.zappyhire.com/job-description?id=3000

Summary

Job alert: Federal Bank Announces Office Assistant Jobs for 10th Pass Candidates Across Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com