ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

2026 ജൂൺ 22 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
Anthropological Sciences Course
Five Year Integrated Anthropological Sciences Course Opens for Applicationspexels
Edited By:
Updated on
1 min read

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകിയമ്മാൾ ക്യാമ്പസിലെ നരവംശശാസ്ത്ര വകുപ്പിൽ ആന്ത്രോപ്പോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ജൂൺ 22 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. ഏതെങ്കിലും വിഷയത്തിൽ പ്ലസ് ടു പാസായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

Anthropological Sciences Course
GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

കോഴ്സിൽ പ്രവേശനം നേടുന്നവർക്ക് മൂന്ന് വർഷം പൂർത്തിയാക്കിയാൽ ബി.എ ആന്ത്രോപ്പോളജിക്കൽ സയൻസസ് ബിരുദവും നാല് വർഷം പൂർത്തിയാക്കിയാൽ ബി.എ ഹോണേഴ്സ് അല്ലെങ്കിൽ ബി.എ ഹോണേഴ്സ് വിത്ത് റിസർച്ച് ബിരുദവും ലഭിക്കും. അഞ്ച് വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആന്ത്രോപ്പോളജിക്കൽ സയൻസസിൽ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദം നേടാനാകും.

Anthropological Sciences Course
കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

എത്നോഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപോളജി, എത്നോഗ്രാഫിക് ഫിലിം നിർമാണം, ഓഡിയോ വിഷ്വൽ ആന്ത്രോപോളജി, ഡാറ്റാ അനാലിസിസ്, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപോളജി, ആർക്കിയോളജിക്കൽ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപോളജി, മെഡിക്കൽ ആന്ത്രോപോളജി, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡമിയോളജി തുടങ്ങി വിവിധ വിഷയങ്ങൾ കോഴ്സിന്റെ ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ 0497 2766388, 7356948230 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Summary

Five Year Integrated Anthropological Sciences Course Opens for Applications

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com