അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ മൈനോരിറ്റി വകുപ്പിന്റെ ഫണ്ടിംഗിൽ മൈനോരിറ്റി വിഭാഗത്തിലുള്ള വിദ്യാർഥികൾക്കായി “സീറോ ടു ഹീറോ” എന്ന പേരിൽ നടത്തുന്ന സൗജന്യ ഡൈവ് മാസ്റ്റർ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള 18 വയസിന് മുകളിലുള്ള മൈനോരിറ്റി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാം.
അപേക്ഷകരുടെ അഭിമുഖം ജനുവരി 16ന് രാവിലെ 10 മണിക്ക് കഴക്കൂട്ടം അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ നടക്കും. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതാണ്.
അഭിമുഖ സമയത്ത് എസ് എസ് എൽ സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ്, മൈനോരിറ്റി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495999697 എന്ന നമ്പറിൽ ബന്ധപ്പെടാം.