

കേരള സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) സംഘടിപ്പിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PG-DGST) കോഴ്‌സിലേക്ക് ജൂൺ 15 വരെ അപേക്ഷിക്കാം.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത. ഒരു വർഷ ദൈർഘ്യമുള്ള ഈ കോഴ്‌സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ് റൂം ഓൺലൈൻ / ഓഫ്‌ലൈൻ ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നത്. ജി.എസ്.ടി നിയമം, ടാക്സേഷൻ, അക്കൗണ്ടിംഗ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും ടാക്സ് പ്രൊഫഷണലാകുന്നതിനും സഹായകരമായ രീതിയിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാർഥികൾ, സർക്കാർ-അർധസർക്കാർ-പൊതുമേഖല ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെടെ വിവിധ വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളും ലഭ്യമാണ്. കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ GIFT വെബ്സൈറ്റായ www.gift.res.in ൽ ലഭ്യമാണ്.
ഹെൽപ്പ് ലൈൻ നമ്പറുകൾ:
0471-2596970
9746972011
9349727106
9995446032
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates