പത്താം ക്ലാസ് ,ഐടിഐ കഴിഞ്ഞവർക്ക് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സിൽ അവസരം

18 മുതൽ 27 വയസ് വരെയുള്ള ഐടിഐ ,പ്ലസ് ടു പാസായവർക്കാണ് അവസരം. തെരഞ്ഞെടുക്കപെടുന്നവർക്ക് അപ്രന്റീസ്‌ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപൻഡ് ലഭിക്കും.
HAL Apprentice Recruitment
HAL ITI and Vocational Apprentice Recruitment 2026 @HALHQBLR
Updated on
1 min read

ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡ് (HAL) ഐടിഐ വൊക്കേഷണൽ അപ്രന്റീസ് (ITI and Vocational (10+2) Apprentices) തസ്തികകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. 18 മുതൽ 27 വയസ് വരെയുള്ള ഐടിഐ ,പ്ലസ് ടു പാസായവർക്കാണ് അവസരം. തെരഞ്ഞെടുക്കപെടുന്നവർക്ക് അപ്രന്റീസ്‌ഷിപ്പ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 30.

HAL Apprentice Recruitment
ലാബ് അസിസ്റ്റന്റ് മുതൽ റിസർച്ച് അസിസ്റ്റന്റ് വരെ: പന്ത്രണ്ടാം ക്ലാസുകാർക്കും അവസരം; സോയിൽ ഡിപ്പാർട്മെന്റിൽ 121 ഒഴിവുകൾ

യോഗ്യത

  • പത്താം ക്ലാസും അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ 1 അല്ലെങ്കിൽ 2 വർഷത്തെ ഐടിഐ കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ വൊക്കേഷണൽ ട്രേഡ് വിഷയത്തോടെ പ്ലസ് ടു (12-ാം ക്ലാസ് / ഇന്റർമീഡിയറ്റ്) പരീക്ഷ പാസായിരിക്കണം.

  • ഉദ്യോഗാർത്ഥികൾ 2023, 2024 അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം

  • അപേക്ഷിക്കുന്ന സമയത്ത് ബന്ധപ്പെട്ട കോഴ്സിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

  • പഠനം തുടരുന്നവർ / ഫലം കാത്തിരിക്കുന്നവർ / ബാക്ക് പേപ്പർ ഉള്ളവർ / സപ്ലിമെന്ററി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.

  • അപ്രന്റീസ്‌ഷിപ്പ് ആക്ട് പ്രകാരം പരിശീലനം നടത്തിവരുന്നവരോ പൂർത്തിയാക്കിയവരോ അപേക്ഷിക്കാനാകില്ല.

  • സെന്റർ ഓഫ് എക്സലൻസ് (COE) കോഴ്‌സിലെ വിദ്യാർത്ഥികൾ അർഹരല്ല.

HAL Apprentice Recruitment
ഇന്ത്യൻ നേവി എസ്‌എസ്‌സി ഓഫീസർ റിക്രൂട്ട്‌മെന്റ്, 260 ഒഴിവുകൾ, 1,25,000 രൂപ ശമ്പളം

തെരഞ്ഞെടുപ്പ് നടപടിക്രമം


തെരഞ്ഞെടുപ്പ് മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും.
മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് പത്താം ക്ലാസ് മാർക്കിന് 70 ശതമാനവും ഐടിഐ (അല്ലെങ്കിൽ ബന്ധപ്പെട്ട വൊക്കേഷണൽ വിഷയം) മാർക്കിന് 30 ശതമാനവും വെയ്റ്റേജ് നൽകി ആയിരിക്കും.

HAL Apprentice Recruitment
കായിക താരങ്ങൾക്ക് ഇൻകം ടാക്‌സിൽ ജോലി നേടാം; 81,100 രൂപ വരെ ശമ്പളം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക https://hal-india.co.in/backend//wp-content/uploads/career/HA.pdf

Summary

Job news: HAL Announces ITI and Vocational Apprentice Recruitment 2026, Apply Till January 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com