കടലിന്റെ അടിത്തട്ടിനെ പറ്റി പഠിച്ചാലോ?, നിങ്ങൾക്കും ഒരു മറൈൻ ബയോളജിസ്റ്റ് ആകാം (വിഡിയോ)
കടലിനുള്ളിലെ പവിഴപുറ്റുകളും വിവിധ നിറത്തിലുള്ള മത്സ്യങ്ങളും നമ്മൾ വിഡിയോയിലും ഫോട്ടോയിലുമൊക്കെ കണ്ടിട്ടുണ്ടാകും. അവയെ പറ്റി നമ്മൾ പല തരത്തിലുള്ള കഥകളും കേട്ടിട്ടുണ്ടാകും. നിങ്ങൾക്ക് കടലിന്റെ അടിത്തട്ടിലെ ഈ വർണ്ണ കാഴ്ചകൾ നേരിട്ട് കാണാനും കൂടുതലായി അതിനെപ്പറ്റി പഠിക്കാനും ആഗ്രഹമുണ്ടോ? അത് ഒരു തൊഴിലാക്കി മാറ്റാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു മറൈൻ ബയോളജിസ്റ്റ് ആകാം. ഇതിനായി വിവിധ കോഴ്സുകൾ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഉണ്ടെന്നാണ് കരിയർ വിദഗ്ധനായ പ്രവീൺ പരമേശ്വർ പറയുന്നത്.
സമുദ്രജീവികളുടെ സ്വഭാവം, ജനിതക ഘടന, ആന്തരിക ഘടന എന്നിവയുടെ പഠനമാണ് ഇതിൽ പ്രധാനം. ജലാശയങ്ങളിലെ മലിനീകരണവും കാലാവസ്ഥാ മാറ്റവും സമുദ്രജീവികളെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്തുക. പരീക്ഷണങ്ങൾ, ഡാറ്റാ വിശകലനങ്ങൾ അങ്ങനെ നിരവധി കാര്യങ്ങളാണ് പഠന സമയത്ത് നിങ്ങൾ ചെയ്യേണ്ടത്.
ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ കേരളത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കേരളാ യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് എന്നീ വിദ്യാഭാസ സ്ഥാപനങ്ങളുണ്ട്.
ഒരു മറൈൻ ബയോളജിസ്റ്റ് ആയി നിങ്ങൾക്ക് ഗവേഷണ ലാബുകൾ, അക്ക്വേറിയങ്ങൾ, മൃഗശാലകൾ, സർക്കാർ-പരിസ്ഥിതി സംഘടനകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ സാധിക്കും. അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൺ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ മറൈൻ ബയോളജിസ്റ്റുകൾക്ക് ഉയർന്ന ശമ്പളത്തിൽ ജോലിയും ലഭിക്കും.
career news: To become a marine biologist, you need to study a bachelor's degree in Marine Biology, Zoology, or Environmental Science. For advanced roles, a master's or Ph.D. in Marine Biology or a related field is often required.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
