ബിരുദമുണ്ടോ? പൊതുമേഖലാ ബാങ്കുകളിൽ പതിനായിരത്തിലേറെ ഒഴിവുകൾ, കേരളത്തിൽ 330; ഐ ബി പി എസ് വിജ്ഞാപനമായി

ഒബ്ജക്ടീവ് രീതിയിലുള്ള പ്രിലിമിനറി/മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സംവരണ വിഭാഗത്തിന് ഓൺലൈൻ പ്രി എക്സാം ട്രെയിനിങ് ലഭിക്കും. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും. 2026 മാർച്ചിൽ താൽക്കാലിക അലോട്ട്മെന്റ് നടത്തും.
bank officers at work
IBPS Clerk 2025 Notification Out for 10,277 Posts. Check Registration Dates, EligibilityAI Image
Updated on
1 min read

ബിരുദമുള്ളവർക്ക്  തൊഴിലവസരം തുറന്നു കൊടുത്ത് 11 പൊതുമേഖലാ ബാങ്കുകളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ (ബിപിഎസ്) വിജഞാപനം പുറപ്പെടുവിച്ചു. 10,277 കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

bank officers at work
തിരുവനന്തപുരം എഞ്ചിനിയറിങ് കോളജിലും ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും സ്പോട്ട് അഡ്മിഷൻ

ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം. കേരളത്തിൽ 330 ഒഴിവുണ്ട്. ഒരാൾക്ക് ഒരിടത്ത് ( ഏതെങ്കിലും ഒരു സംസ്ഥാനത്തോ കേന്ദ്രഭരണപ്രദേശത്തോ മാത്രം)  മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.  

bank officers at work
'പണം നല്‍കിയാല്‍ പരീക്ഷ പാസ്സാക്കാം', വാഗ്ദാനങ്ങളിൽ വീഴരുതെന്ന് കാലിക്കറ്റ് സര്‍വകലാശാല

യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. പ്രായപരിധി (01-–08-–2025 വരെ) : 20 – 28 വയസ്. (02–08–1997 ന് മുമ്പോ 01–08–2005 ന് ശേഷമോ ജനിച്ചവരാകരുത് (രണ്ട് തീയതികളും ഉൾപ്പെടെ).

അപേക്ഷാഫീസ്: 850 രൂപ. എസ്‌സി/ എസ്ടി/ പിഡബ്ല്യുബിഡി/ ഇഎസ്എം/ ഡിഇഎസ്എം വിഭാഗത്തിന് : 175 രൂപ. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയിൽ പരിജ്ഞാനം വേണം.

bank officers at work
കാലിക്കറ്റ് സര്‍വകലാശാല: പ്രിന്‍സിപ്പല്‍,ഗസ്റ്റ് അധ്യാപക തസ്തികകളിൽ ഒഴിവുകൾ

ഒബ്ജക്ടീവ് രീതിയിലുള്ള പ്രിലിമിനറി/മെയിൻ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സംവരണ വിഭാഗത്തിന് ഓൺലൈൻ പ്രി എക്സാം ട്രെയിനിങ് ലഭിക്കും. പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും മെയിൻ പരീക്ഷ നവംബറിലും നടക്കും. 2026 മാർച്ചിൽ താൽക്കാലിക അലോട്ട്മെന്റ് നടത്തും.

പ്രിലിമിനറി പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷയ്ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങളുള്ളത്. 

 ibpsreg.ibps.in/crpcsaxvjl25/ വഴി ഓൺലൈനായി ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങക്ക് www.ibps.in സന്ദർശിക്കുക.

Summary

Job news: IBPS Clerk 2025 Notification Out for 10,277 Posts. Check Registration Dates, Eligibility.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com