ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സിവിൽ എൻജിനീയറിങ്ങിൽ 3ഡി പ്രിന്റിങ് സാങ്കേതികതയുടെ പ്രാധാന്യം എന്ന വിഷയത്തിൽ ഏകദിനശിൽപ്പശാല സംഘടിപ്പിക്കുന്നു.
ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വിൻ ബേൺ യൂണിവേഴ്‌സിറ്റിയുമായി ചേർന്നുകൊണ്ട് ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെയാണ് ശിൽപ്പശാല.
3ഡി പ്രിന്റേഴ്സ്, ഡിജിറ്റൽ ഡിസൈൻ, ലെയർ ബൈ ലെയർ ഘടന, ഓസ്ട്രേലിയയിലെ ഗൃഹ നിർമാണ രീതികൾ, നിർമാണമേഖലയിലെ അതിയന്ത്രവത്കരണം, നിർമാണ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലും, പുറത്തും പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളേജുകളിലെ സിവിൽ വിഭാഗം അധ്യാപകർക്കാണ് പ്രവേശനം.
പ്രവേശന ഫീസ് 1,000 രൂപ. സ്വിൻ ബേൺ സർവകലാശാലയിലെ സിവിൽ വിഭാഗം പ്രൊഫസർ ഡോ.പാറ്റ് രാജീവ് ക്ലാസുകൾ നയിക്കും. സ്വിൻബേർണിൽ ഗവേഷണം നടത്തുന്ന ബിജു ബാലകൃഷ്ണൻ ശിൽപ്പശാലയിൽ ക്ലാസുകൾ കൈകാര്യം ചെയ്യുന്നുണ്ട്. വിശദവിവരങ്ങൾക്ക്: 9496615430.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates