ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് (IIM Kozhikode) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ചീഫ് മാനേജർ, ജൂനിയർ എഞ്ചിനീയർ തുടങ്ങിയ 17 ഒഴിവുകളാണ് ഉള്ളത്. ബിരുദം മുതൽ എം ഇ വരെ യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 12.
തസ്തികയും ഒഴിവുകളുടെ എണ്ണവും
ചീഫ് മാനേജർ (ഇൻഫ്രാസ്ട്രക്ചർ) – 01
മാനേജർ – 01
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ – 03
ജൂനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ) – 02
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് – 01
അസിസ്റ്റന്റ് – 05
അക്കൗണ്ടന്റ് – 01
ജൂനിയർ അസിസ്റ്റന്റ് – 02
ജൂനിയർ അക്കൗണ്ടന്റ് – 01
ആകെ ഒഴിവുകൾ: 17
ചീഫ് മാനേജർ: സിവിൽ എഞ്ചിനീയറിങിൽ എം.ഇ / എം.ടെക് ബിരുദം. CAD / CAM, ഓട്ടോമേറ്റഡ് പ്രോജക്ട് മാനേജ്മെന്റ് സിസ്റ്റങ്ങൾ എന്നിവയിൽ പരിചയം. 15 വർഷത്തെ പ്രവൃത്തി പരിചയം.
മാനേജർ: ഏതെങ്കിലും വിഷയത്തിൽ ബിരുദം. 12 വർഷത്തെ ഭരണപരമായ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ / അസിസ്റ്റന്റ് / ജൂനിയർ അസിസ്റ്റന്റ്:
ഏതെങ്കിലും വിഷയത്തിൽ ബിരുദം,ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം.
ജൂനിയർ എഞ്ചിനീയർ:
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമയും 8 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബി.ഇ / ബി.ടെക് ബിരുദവും 3 വർഷത്തെ പ്രവൃത്തി പരിചയം)
ലൈബ്രറി & ഇൻഫർമേഷൻ അസിസ്റ്റന്റ്:
ലൈബ്രറി സയൻസ് / ഇൻഫർമേഷൻ സയൻസ് / ഡോക്യുമെന്റേഷൻ സയൻസ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ തുല്യ യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ 6 വർഷത്തെ പ്രവൃത്തി പരിചയം.
അക്കൗണ്ടന്റ് / ജൂനിയർ അക്കൗണ്ടന്റ്:
ബി.കോം / ഇന്റർ-സി.എ / ഇന്റർ-ഐ.സി.ഡബ്ല്യു.എ യോഗ്യത. 5-6 വർഷത്തെ പ്രവൃത്തി പരിചയം.
കൂടുതൽ വിവരങ്ങൾക്ക് https://www.iimk.ac.in/ സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates