ഇന്ത്യൻ നേവി 10+2 ബി.ടെക് കേഡറ്റ് എൻട്രി തസ്തികകളിലെ 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ നാല് വർഷത്തെ ബി.ടെക് കോഴ്‌സിലേക്ക് കേഡറ്റുകളായി പ്രവേശനം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി അവസാന തീയതി 19-01-2026.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ കുറഞ്ഞത് 70% മാർക്കും ഇംഗ്ലീഷിൽ (പത്താം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ) കുറഞ്ഞത് 50% മാർക്കും നേടി ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നുള്ള സീനിയർ സെക്കൻഡറി പരീക്ഷ (10+2 പാറ്റേൺ) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
ഉദ്യോഗാർത്ഥികൾ ജെ ഇ ഇ (മെയിൻ) 2025 പരീക്ഷ എഴുതിയിരിക്കണം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും മാത്രമേ അനുമതിയുള്ളു.
പ്രായം: 2007 ജനുവരി 02 നും 2009 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
കോഴ്‌സുകൾ: അപ്ലൈഡ് ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്.
കോഴ്‌സ് പൂർത്തിയാകുമ്പോൾ, ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ (JNU) ബി. ടെക് ബിരുദം നൽകും.
പരിശീലനത്തിന്റെ മുഴുവൻ ചെലവും ഇന്ത്യൻ നാവികസേന വഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.joinindiannavy.gov.in/files/job_instructions/1764916242_62652.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates