

കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റ്, ബെംഗളൂരു (IIPMB) പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അഗ്രി ബിസിനസ്സ്, പ്ലാന്റേഷൻ മാനേജ്‌മെന്റ്, ഫുഡ് പ്രോസസിങ്, അഗ്രികൾച്ചർ എക്‌സ്‌പോർട്ട് എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് ഉള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 31.
1. അഗ്രിബിസിനസ് ആൻഡ് പ്ലാന്റേഷൻ മാനേജ്മെന്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം. കൃഷി, അനുബന്ധ വിഷയങ്ങളായ ഹോർട്ടികൾച്ചർ, ഫോറസ്ട്രി, സെറികൾച്ചർ, വിളവെടുപ്പിനു ശേഷമുള്ള സാങ്കേതികവിദ്യ, അനുബന്ധ മേഖലകൾ എന്നിവയിൽ പശ്ചാത്തലമുള്ള അപേക്ഷകർക്ക് മുൻഗണന നൽകും.
2. ഫുഡ് പ്രോസസിങ് ആൻഡ് ബിസിനസ് മാനേജ്മെന്റ്
ഏതെങ്കിലും മേഖലയിൽ ബിരുദം. ഫുഡ് സയൻസ്/എഞ്ചിനീയറിങ്, ന്യൂട്രീഷൻ, ഫിഷറീസ്, ഹോം സയൻസ്, കെമിക്കൽ എഞ്ചിനീയറിങ്, ആനിമൽ ഹസ്ബൻഡറി, ഡയറി, ബയോടെക്നോളജി, അനുബന്ധ വിഷയങ്ങൾ എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന.
3. അഗ്രികൾചറൽ എക്സ്പോർട്ട് ആൻഡ് ബിസിനസ് മാനേജ്മെന്റ്
ഏതെങ്കിലും വിഷയത്തിൽ ബാച്ചിലേഴ്സ് ബിരുദം. കൃഷി, കൊമേഴ്‌സ് തുടങ്ങിയ അനുബന്ധ മേഖലകളിൽ ബിരുദമുള്ളവർക്ക് മുൻഗണന.
ഫീസ്,അപേക്ഷാ രീതി എന്നിവയ്ക്കായി www.iipmb.edu.in സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates