

ജെഇഇ മെയിൻ 2026 സെഷൻ 2 രജിസ്ട്രേഷനായുള്ള നടപടി ക്രമങ്ങൾ നാളെ ( ഫെബ്രുവരി ഒന്ന്) മുതൽ ആരംഭിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു.
ജെഇഇ (മെയിൻ) 2026 സെഷൻ 2-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ സംബന്ധിച്ച് പരീക്ഷ നടത്തുന്ന സ്ഥാപനമായ എൻടിഎ ഔദ്യോഗിക എക്സ് ഹാൻഡിലാണ് ഈ വിവരം അറിയിച്ചത്.
വിജ്ഞാപനമനുസരിച്ച്, ജെ ഇഇ മെയിൻ 2026 സെഷൻ 2-നുള്ള അപേക്ഷ 2026 ഫെബ്രുവരി ഒന്ന് മുതൽ ഫെബ്രുവരി 25 വരെ സമർപ്പിക്കാം. വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും അപേക്ഷാ ഫോം പൂരിപ്പിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കുകയും വേണം.
എൻടിഎ jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പരീക്ഷയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കും നിർദ്ദേശങ്ങൾക്കുമായി പതിവായി പോർട്ടൽ പരിശോധിക്കണമെന്ന് എൻ ടി എ പറഞ്ഞു. .
എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ , jeemain@nta.ac.in എന്ന ഇമെയിൽ വിലാസത്തിലോ 011-40759000 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ നാഷണൽ ടെസ്റ്റിങ് ഏജൻസിയുമായി ബന്ധപ്പെടാം.
ജെഇഇ മെയിൻസ് 2026 രണ്ട് സെഷനുകളിലായാണ് നടക്കുന്നത് - ആദ്യത്തേത് ജനുവരിയിൽ പരീക്ഷ നടന്നു. രണ്ടാമത്തെ പരീക്ഷ ഏപ്രിലിലായിരിക്കും നടക്കുക.
ജനുവരിയിൽ നടന്ന ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഫലം 2026 ഫെബ്രുവരി 12-നകം പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. ജെഇഇ മെയിൻ 2026 സെഷൻ 1 ന്റെ ഉത്തര സൂചിക എൻ ടി എ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates