കാലടി സംസ്‌കൃത സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 22 വരെ അപേക്ഷിക്കാം

നേരത്തെ ഏപ്രിൽ 16 വരെയായായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.
Sree Sankaracharya University of Sanskrit, kalady
Kalady Sree Sankaracharya Sanskrit University extends the last date for PG and PG Diploma admissions to April 22.SM ONLINE
Updated on
1 min read

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അധ്യയന വർഷത്തെ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

ഏപ്രിൽ 22 വരെയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടി നൽകിയിട്ടുള്ളത്. നേരത്തെ ഏപ്രിൽ 16 വരെയായായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

എം എ, എം എസ്‌സി, എംഎസ് ഡബ്ല്യു, എം എഫ് എ, എം പി ഇ എസ്, മൾട്ടി ഡിസിപ്ളിനറി ഡ്യുവൽ മെയിൻ മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്, പി ജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഏപ്രിൽ 22 വരെ ദീർഘിപ്പിച്ചത്.

Sree Sankaracharya University of Sanskrit, kalady
45 ലക്ഷം രൂപ വരെ വാർഷിക ശമ്പളം, എസ്ബിഐയിൽ ലീഡ് ബിസിനസ് അനലിസ്റ്റ് തസ്തികയിൽ ഒഴിവുകൾ; മെയ് നാല് വരെ അപേക്ഷിക്കാം

പ്രവേശന പരീക്ഷ മെയ് നാലിന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ആരംഭിക്കും. മെയ് 18ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എം എ./എം എസ്‌സി./ എം എസ്ഡബ്ല്യു. കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

കാലടി മുഖ്യ ക്യാമ്പസ് കൂടാതെ പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന, തിരുവനന്തപുരം എന്നീ പ്രാദേശിക ക്യാമ്പസുകളാണ് സർവ്വകലാശാലയ്ക്കുള്ളത്.

Sree Sankaracharya University of Sanskrit, kalady
ഐഐഎമ്മും ഐഐടി ചേർന്ന് പുതിയ കോഴ്സ്, ഡിജിറ്റൽ സയൻസ്, ബിസിനസ് മാനേജ്‌മെന്റ് രംഗത്ത് ബിരുദം

താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in

Summary

Education News: Sree Sankaracharya University of Sanskrit, Kalady has extended the deadline for PG and PG Diploma admissions. Candidates can now apply online until April 22. Check eligibility, courses, and application details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com