5 ലക്ഷം യുവാക്കൾക്ക് 12000 രൂപയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക
Connect to Work Scholarship
Kerala Govt Launches ‘Connect to Work’ Scholarship file
Updated on
1 min read

പഠനത്തിന് ശേഷം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സർക്കാർ സ്‌കോളര്‍ഷിപ്പ് നൽകുന്നു. കണക്റ്റ്‌ ടു വര്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം ഒരു വര്‍ഷത്തേക്ക് പ്രതി മാസം 1000 രൂപ വീതം നൽകും. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നൽകുമെന്നാണ് വിലയിരുത്തൽ.

Connect to Work Scholarship
റബ്ബർ ബോർഡിൽ അവസരം; പന്ത്രണ്ടാം ക്ലാസ് മുതൽ പി എച്ച് ഡി വരെയുള്ളവർക്ക് അപേക്ഷിക്കാം; ശമ്പളം രണ്ട് ലക്ഷം വരെ

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പ്ലസ് ടൂ/വി എച്ച് എസ് സി/ഐ ടി ഐ/ഡിപ്ലോമ/ഡിഗ്രി വിജയത്തിന് ശേഷം വിവിധ സ്‌കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും.

Connect to Work Scholarship
എന്‍ജിനീയർ ഡിപ്ലോമ പാസായവർക്ക് ഐ എസ് ആർ ഒയിൽ അവസരം

നിബന്ധനകൾ

  • അപേക്ഷകൻ കേരള സംസ്ഥാനതാമസക്കാരനോ താമസക്കാരിയോയിരിക്കണം.

  • കുടുംബ വാർഷിക വരുമാനം ₹1,00,000/- കവിയരുത്.

  • അപേക്ഷകന്റെ പ്രായം 18 മുതൽ 30 വയസ്സ് വരെ ആയിരിക്കണം.

  • കേരള സർക്കാർ വകുപ്പുകൾ അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനങ്ങൾ,അംഗീകൃത സർവകലാശാലകൾ / ഡീംഡ് സർവകലാശാലകൾ,UPSC, സംസ്ഥാന PSC, സർവീസ് സെലക്ഷൻ ബോർഡ്, സൈന്യം, ബാങ്ക്, റെയിൽ‌വേ, പൊതു മേഖലാ റിക്രൂട്ട്‌മെന്റ് ഏജൻസികൾ ഈ സ്ഥാപനങ്ങളിലേതെങ്കിലും വഴി പരിശീലനം നേടുകയോ പരീക്ഷകൾക്ക് തയ്യാറാകുകയോ ചെയ്യുന്നവർ ആയിരിക്കണം.

Connect to Work Scholarship
BVFCL: പൊതുമേഖലാ സ്ഥാപനത്തിൽ 39 ഒഴിവുകൾ; ഐ ടി ഐ മുതൽ സി എ വരെ പാസായവർക്ക് അവസരം
  • മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവർക്ക് ഈ പദ്ധതിയിൽ അർഹതയില്ല.

  • ഒരു വ്യക്തിക്ക് പരമാവധി 12 മാസം മാത്രം സഹായം ലഭിക്കും.

  • അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം.

  • സഹായം ബാങ്ക് അക്കൗണ്ട് (DBT) മുഖേന നേരിട്ട് ലഭിക്കും.

  • പരിശീലന കേന്ദ്രം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.

Connect to Work Scholarship
മിൽമയിൽ അവസരം; 338 ഒഴിവുകൾ, പത്താം ക്ലാസ് മുതൽ ബി ടെക് വരെ യോഗ്യത, ശമ്പളം 83,000 രൂപ വരെ

അപേക്ഷാ രീതി

  1. അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈൻ ആയി സമർപ്പിക്കണം.

  2. അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും.

  3. പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് മുഖേന ആയിരിക്കും.

Summary

Education news: Kerala Government Approves ‘Connect to Work’ Scholarship to Support Skill Training and Job Preparation short.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com