വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് അവസരം; ക്ലിനിക്കൽ ക്ലർക്‌ഷിപ്പിന് അപേക്ഷിക്കാം

ക്ലിനിക്കൽ ക്ലർക്‌ഷിപ്പും ഇന്റേൺഷിപ്പും സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് നടത്തുക.
Clinical Clerkship
Kerala Invites Applications for Clinical Clerkship and Internship for Foreign Medical Graduates.
Edited By:
Updated on
1 min read

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്‌ഷിപ്പിനും ഇന്റേൺഷിപ്പിനും അപേക്ഷ ക്ഷണിച്ചു. ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) നിർദേശപ്രകാരമാണ് വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ഈ അവസരം ഒരുക്കിയിരിക്കുന്നത്.

Clinical Clerkship
RBI: യങ് പ്രൊഫഷണൽ ഒഴിവുകൾ, എ ഐ മുതൽ സൈബർ സെക്യൂരിറ്റി വരെ, 1.5 ലക്ഷം സ്റ്റൈപെൻഡ്

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ ഇതിനായി അനുമതി നേടിയിട്ടുള്ള ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് (FMG) വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ക്ലിനിക്കൽ ക്ലർക്‌ഷിപ്പും ഇന്റേൺഷിപ്പും സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലാണ് നടത്തുക.

Clinical Clerkship
പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് നാളെ; പ്രവേശനം നേടിയില്ലെങ്കിൽ അവസരം നഷ്ടമാകും, വിശദമായി അറിയാം

വിശദമായ വിജ്ഞാപനം, അപേക്ഷാ ഫോം, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ www.dme.kerala.gov.in എന്ന ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് fmginternkerala@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

Summary

Kerala Invites Applications for Clinical Clerkship and Internship for Foreign Medical Graduates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com