കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍, ജിയോളജിക്കല്‍ അസിസ്റ്റന്റ്; 30 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്
Kerala PSC
Kerala PSC
Updated on
1 min read

സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി), ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 30 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി -ഓഗസ്റ്റ് 5. വിജ്ഞാപനം പ്രസിദ്ധീകരിച്ച തസ്തികകളുടെ വിവരങ്ങള്‍ ചുവടെ.

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  • തദ്ദേശസ്വയംഭരണ (ഇ.ആര്‍.എ.) വകുപ്പ്: സെക്രട്ടറി (ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) (തസ്തികമാറ്റം മുഖേന)

  • ഹോമിയോപ്പതി വകുപ്പ്: മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം മുഖേന)

  • കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ്: അസിസ്റ്റന്റ് എഞ്ചിനീയര്‍ (ഇലക്ട്രിക്കല്‍)

  • ഫിഷറീസ് വകുപ്പ്: ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍

  • ലാന്‍ഡ് യൂസ് വകുപ്പ്: ജിയോളജിക്കല്‍ അസിസ്റ്റന്റ്

  • ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്: സ്റ്റേഷന്‍ ഓഫീസര്‍ (ട്രെയിനി)

  • സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്: വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2/ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്

  • ഓയില്‍പാം ഇന്ത്യ ലിമിറ്റഡ്: സ്റ്റോര്‍ കീപ്പര്‍

  • സര്‍വ്വകലാശാലകള്‍: കംപ്യുട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2

  • കേരള സംസ്ഥാന ജലഗതാഗത വകുപ്പ്: ബോട്ട് സ്രാങ്ക്

  • കേരള വാട്ടര്‍ അതോറിറ്റി: ഫിറ്റര്‍ (തസ്തികമാറ്റം മുഖേന)

  • കേരള സംസ്ഥാന ജലഗതാഗത വകുപ്പ്: അപ്‌ഹോള്‍സ്റ്റര്‍

  • കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്: കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും)

  • കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍: പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടര്‍

Kerala PSC
IOCL: എഴുത്തുപരീക്ഷയില്ല, ഇന്ത്യൻ ഓയിലിൽ 1,524 ഒഴിവുകൾ

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

  • കാസര്‍കോട് (വിദ്യാഭ്യാസ വകുപ്പ്): പ്രീ-പ്രൈമറി ടീച്ചര്‍ (കന്നഡ)

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  • ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് (സെക്രട്ടേറിയേറ്റ്): അസിസ്റ്റന്റ് (പട്ടികവര്‍ഗ്ഗം)

  • മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്: മോര്‍ച്ചറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം)

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

  • ആലപ്പുഴ (ആരോഗ്യ വകുപ്പ്): ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടികവര്‍ഗ്ഗം)

  • തൃശൂര്‍: വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ്ഗം)

  • എന്‍.സി.എ. റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

  • കോളജ് വിദ്യാഭ്യാസ വകുപ്പ്: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ് (പട്ടികജാതി)

  • ഭാരതീയ ചികിത്സാ വകുപ്പ്: മെഡിക്കല്‍ ഓഫീസര്‍ (വിഷ) (ഹിന്ദുനാടാര്‍)

  • കേരള പൊലീസ് വകുപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (എസ്.സി.സി.സി.)

  • കെ.എസ്.സി.എ.ആര്‍.ഡി. ബാങ്ക്: അസിസ്റ്റന്റ് (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി)

  • കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍: ഇലക്ട്രീഷ്യന്‍ (പട്ടികജാതി)

  • കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍: സിനി അസിസ്റ്റന്റ് (എല്‍.സി./എ.ഐ.)

യോഗ്യത, പ്രായപരിധി തുടങ്ങി മറ്റ് വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും വിജ്ഞാപനങ്ങള്‍ കാണാം.

Kerala PSC
K-TET: സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ജൂൺ 30 മുതൽ, വിശദമായി അറിയാം
Kerala PSC
മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം
Kerala PSC
പ്ലസ് ടു കഴിഞ്ഞവർക്ക് എൻഐടി കാലിക്കറ്റിൽ അധ്യാപക കോഴ്‌സ്; ജൂലൈ 7 വരെ അപേക്ഷിക്കാം
Summary

Kerala PSC Notification out for 30 posts; Apply now

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com