കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്; പി.എച്ച്.ഡി ഉള്ളവർക്ക് അവസരം

ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ പ്രകാരമുള്ള ലെവൽ 12 ശമ്പള സ്കെയിലാണ് ലഭിക്കുക.
Kerala School of Mathematics
Kerala School of Mathematics Recruitment 2026 Assistant Professor Vacancy.Special arrangments
Edited By:
Updated on
1 min read

കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ (KSoM) അസിസ്റ്റന്റ് പ്രൊഫസർ (ഫെല്ലോ) തസ്തികയിൽ സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രത്തിലും അനുബന്ധ മേഖലകളിലും ഗവേഷണ പരിചയമുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15.

Kerala School of Mathematics
വരുന്നു... പ്ലസ് ടു കഴിഞ്ഞവർക്ക് റെയിൽവേയിൽ ജോലി നേടാം; 1,688 ഒഴിവുകൾ

യോഗ്യത

ഗണിതശാസ്ത്രത്തിലോ അനുബന്ധ വിഷയത്തിലോ പി.എച്ച്.ഡി വേണം.

കുറഞ്ഞത് മൂന്ന് വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഗവേഷണ പരിചയവും മികച്ച ഗവേഷണ പ്രസിദ്ധീകരണങ്ങളും ഉണ്ടായിരിക്കണം.

അപേക്ഷകന്റെ പ്രായം 35 വയസിൽ കൂടരുത്.

മികച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ചട്ടപ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് ലഭിക്കും.

Kerala School of Mathematics
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

ഗവേഷണ മേഖലകൾ

ജ്യാമിതി, ടോപ്പോളജി, ഡിഫറൻഷ്യൽ ജ്യാമിതി, ലോ-ഡൈമെൻഷണൽ ടോപ്പോളജി, സിംപ്ലെക്ടിക് ജ്യാമിതി, പാർഷ്യൽ ഡിഫറൻഷ്യൽ ഇക്വേഷൻസ് (PDEs), ഹാർമോണിക് അനാലിസിസ്, ഓപ്പറേറ്റർ തിയറി, ഓപ്പറേറ്റർ ആൾജിബ്രാസ്, ഫങ്ഷണൽ അനാലിസിസ്, സ്പെക്ട്രൽ തിയറി, നോൺകമ്മ്യൂട്ടേറ്റീവ് അനാലിസിസ് തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകും.

അതേസമയം, ഗണിതശാസ്ത്രത്തിലെ മറ്റ് ഗവേഷണ മേഖലകളിലുള്ള മികച്ച ഉദ്യോഗാർഥികൾക്കും അപേക്ഷിക്കാം.

Kerala School of Mathematics
എഞ്ചിനീയർമാർക്ക് പ്രതിരോധ മന്ത്രാലയത്തിൽ ഗവേഷകരാകാം; കൊച്ചിയിൽ നിയമനം !

ശമ്പളം

ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ പ്രകാരമുള്ള ലെവൽ 12 ശമ്പള സ്കെയിലാണ് ലഭിക്കുക. ഇതിന് പുറമെ സ്ഥാപനത്തിന്റെ ഗവേഷണ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് KSoMയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം

https://ksom.res.in/opportunities/careers/KSoM_Assistant_Professor_recruitment_advertisement_2026.pdf

Kerala School of Mathematics
കുഫോസിൽ 50 അധ്യാപക ഒഴിവുകൾ; യുജിസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം!
Kerala School of Mathematics
മത്സ്യവകുപ്പിന് കീഴിൽ 36 ഒഴിവുകൾ; മാസ്റ്റർ യോഗ്യത, പ്രായപരിധി 50 വയസ് !
Kerala School of Mathematics
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം: 43 ഒഴിവുകൾ; സെപ്റ്റംബർ 21 മുതൽ അപേക്ഷിക്കാം
Summary

Kerala School of Mathematics Recruitment 2026 Assistant Professor Vacancy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com