

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (SET-2026) ന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 2026 സെക്ഷനിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും ബി.എഡുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമുള്ളവർ മേയ് 22 നകം www.lbscentre.kerala.gov.in ൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ജനറൽ/ഒബിസി വിഭാഗങ്ങൾക്ക് 1300 രൂപയും എസ്.സി./എസ്.ടി./വിഭാഗങ്ങൾക്ക് വിഭാഗങ്ങൾക്ക് 750 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. https://www.lbscentre.kerala.gov.in/
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates