നഴ്സിങ്, ഫാർമസി കഴിഞ്ഞോ? 250 ഒഴിവുകൾ; ആരോഗ്യ വകുപ്പിന് കീഴിൽ നിയമനം നേടാം

ആകെ 250 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5.
Kerala Tribal Development Department recruitment
Kerala Tribal Development Department Invites Applications for 250 Posts,Nursing Pharmacy and Paramedical Candidates Can Apply.file
Edited By:
Updated on: 
1 min read

പട്ടികവർഗ വികസന വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ട്രൈബൽ പാരാമെഡിക്സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നഴ്സിങ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആകെ 250 ഒഴിവുകളാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 5.

Kerala Tribal Development Department recruitment
ഇ-ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ; വനിതകൾക്ക് സുവർണാവസരം, അപേക്ഷിക്കാം

ഒഴിവുകൾ

  • ബിരുദ യോഗ്യതയുള്ളവർ: 150 ഒഴിവുകൾ. നഴ്സിങ്, ഫാർമസി, മറ്റ് അംഗീകൃത പാരാമെഡിക്കൽ ബിരുദങ്ങൾ നേടിയവർക്ക് അപേക്ഷിക്കാം.

  • ഡിപ്ലോമ യോഗ്യതയുള്ളവർ: 100 ഒഴിവുകൾ. ജി.എൻ.എം., എ.എൻ.എം. ഉൾപ്പെടെയുള്ള അംഗീകൃത പാരാമെഡിക്കൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

Kerala Tribal Development Department recruitment
കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷനിൽ അവസരം; MBA, B.Tech, ഡിപ്ലോമ യോഗ്യത, 80,000 രൂപ വരെ ശമ്പളം

യോഗ്യത

കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം അപേക്ഷകർ. സർക്കാർ, ഡി.എം.ഇ. (DME), സർവകലാശാലകൾ എന്നിവ അംഗീകരിച്ച നഴ്‌സിങ്, ഫാർമസി, പാരാമെഡിക്കൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ നേടിയിരിക്കണം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവരും ബന്ധപ്പെട്ട കൗൺസിലിൽ രജിസ്‌ട്രേഷൻ ഉള്ളവരുമായിരിക്കണം.

Kerala Tribal Development Department recruitment
യു കെയിൽ സൗജന്യമായി മാസ്റ്റേഴ്സ് പഠിക്കാം; വിമാനടിക്കറ്റും സ്റ്റൈപ്പൻഡും ലഭിക്കും, ഡിസംബർ 8 വരെ അപേക്ഷിക്കാം

പ്രായപരിധി: 21–35 വയസ്.

നിയമന കാലാവധി: പൂർണമായും താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് മാത്രം.

നിയമനം ലഭിക്കുന്ന സ്ഥലം: ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിൽ.

പ്രതിമാസ ഓണറേറിയം:

  • അംഗീകൃത ബിരുദ യോഗ്യതയുള്ളവർക്ക്: 18,000 രൂപ .

  • അംഗീകൃത ഡിപ്ലോമ യോഗ്യതയുള്ളവർക്ക് (GNM/ANM ഉൾപ്പെടെ): 15,000 രൂപ

Kerala Tribal Development Department recruitment
കോഴിക്കോട് എയർപോർട്ടിൽ അപ്രന്റീസ്ഷിപ്പ് ഒഴിവുകൾ; ഡിഗ്രി, എഞ്ചിനീയറിങ് യോഗ്യത; അവസാന തീയതി നവംബർ 25

അപേക്ഷിക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അതത് ജില്ലകളിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കിൽ ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

അപേക്ഷയോടൊപ്പം ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റുകൾ, കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന രേഖകൾ നൽകണം. ഒരാൾക്ക് ഒരു ജില്ലയിൽ മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ.

അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക. https://stdd.kerala.gov.in/images/pdf/notification/Notification_Application_23112026.pdf

Kerala Tribal Development Department recruitment
BHEL-ൽ വൻ നിയമനം; 415 ഒഴിവുകൾ, ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അവസരം
Summary

Kerala Tribal Development Department Invites Applications for 250 Posts,Nursing Pharmacy and Paramedical Candidates Can Apply.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER