കെ-ടെറ്റ് അപേക്ഷിക്കാനുള്ള തീയതി നീട്ടി, കീം റീഫണ്ടിന് വിവരം നൽകാം; ഇന്നത്തെ മൂന്ന് കരിയർ വാർത്തകൾ അറിയാം

ഐടിഐകളിൽ പ്രൈവറ്റ് ട്രെയിനി പ്രവേശനത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം
KTET application deadline extension and KEAM refund update in today’s Kerala career news
Application deadline for the Kerala Teacher Eligibility Test (KTET) extended KEAM refund update in today’s Kerala career news ഫയൽ
Updated on
2 min read

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി

ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരമുള്ള അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെയായിരുന്നു കെ ടെറ്റിന് അപേക്ഷിക്കാനുള്ള സമയം. ഈ കാലവധി നാളെ തീരാനിരിക്കെയാണ് കാലാവധി ദീർഘിപ്പിച്ച് ഉത്തരവായത്.

നീട്ടിയ കാലവധി പ്രകാരം മാർച്ച് 16 വരെ കെ - ടെറ്റിന് അപേക്ഷിക്കാം.

ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ അപേക്ഷ സമർപ്പിക്കുന്നവരിൽ അപേക്ഷയിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുള്ളവർക്ക് https://ktet.kerala.gov.in ലെ CANDIDATE LOGIN വഴി തിരുത്തലുകളും നടത്താം.

KTET application deadline extension and KEAM refund update in today’s Kerala career news
കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

അപേക്ഷ പരിപൂർണ്ണമായി സമർപ്പിച്ച എല്ലാവരും ആപ്ലിക്കേഷൻ നമ്പറും ഐഡിയും നൽകി CANDIDATE LOGIN ചെയ്ത് നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ മാതൃകയിലുള്ള ഫോട്ടോ ഉൾപ്പെടുത്തുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുളള ലാംഗ്വേജ്, ഓപ്ഷണൽ സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥികളുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവയും തിരുത്താം എന്ന് അറിയിപ്പിൽ വ്യക്തമാക്കി.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നതിനുളള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

KTET application deadline extension and KEAM refund update in today’s Kerala career news
ഐഡിബിഐ ബാങ്കിൽ 1300 ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് ബിരുദധാരികൾക്ക് അവസരം; മാർച്ച് എട്ട് മുതൽ അപേക്ഷിക്കാം

2025 സെപ്തംബര്‍ ഒന്നിലെ സുപ്രീം കോടതി വിധി പ്രകാരം അര്‍ടിഇ ആക്ട് ബാധകമായ എല്ലാ സ്‌കൂളുകളിലെയും അധ്യാപകര്‍ സര്‍വീസില്‍ തുടരുന്നതിന് അധ്യാപക യോഗ്യതാ പരീക്ഷ പാസാകേണ്ടതുണ്ട്. ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകള്‍ ഒഴികെയുള്ളവയക്ക് ഈ വിധി ബാധകമായ സാഹചര്യത്തിലാണ് കെ- ടെറ്റ് പരീക്ഷയ്ക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചത്.

നിലവിൽ 2025 ഓഗസ്റ്റ് 31-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് സര്‍വീസിലുള്ള 1,46,301 അധ്യാപകരില്‍ 75,015 പേര്‍ക്ക് കെ-ടെറ്റ് യോഗ്യതയില്ലെന്നും ഈ വർഷം ജനുവരിയിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു.

രണ്ട് വർഷത്തിനുള്ളിൽ അധ്യാപകർ കെ ടെറ്റ് എഴുതിയെടുത്താൽ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി വിശിവൻ കുട്ടി അറിയിച്ചിരുന്നു.

KTET application deadline extension and KEAM refund update in today’s Kerala career news
കിഫ്ബിയിൽ സിവിൽ എൻജിനീയർമാർക്ക് അവസരം, മാർച്ച് 13 വരെ സിഎംഡി വഴി അപേക്ഷിക്കാം

കീം പ്രവേശനം: റീഫണ്ടിന് അർഹതയുള്ളവർക്ക് വിവരങ്ങൾ നൽകാം

2025-26 അധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും അവസരം.

റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികളുടെ പട്ടിക ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ 'KEAM 2025 Candidate Portal' ലിങ്ക് വഴി ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 10 വൈകിട്ട് നാല് മണിക്കകം ഓൺലൈനായി സമർപ്പിക്കണം.

ഫോൺ: 0471-2332120.

KTET application deadline extension and KEAM refund update in today’s Kerala career news
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ കോഴ്സുകൾ, ഏപ്രിൽ 20 വരെ അപേക്ഷിക്കാം;മെയ് 10 ന് പ്രവേശന പരീക്ഷ

ഐടിഐകളിൽ പ്രൈവറ്റ് ട്രെയിനി പ്രവേശനത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള ഒഴിവുള്ള സീറ്റുകളിൽ പ്രൈവറ്റ് ട്രെയിനിയായി പ്രവേശനം നേടുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

വ്യാവസായിക പരിശീലന വകുപ്പ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പ്രകാരം പ്രവേശനം നേടുന്നവർക്ക് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് എഴുതാൻ അവസരം ലഭിക്കും.

പരീക്ഷ വിജയിക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും. പ്രവേശനത്തിനുള്ള അപേക്ഷ മാർച്ച് 10 നകം സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: https://det.kerala.gov.in

Summary

Career News: The application deadline for the Kerala Teacher Eligibility Test (KTET) has been extended. Candidates submit details for the KEAM fee refund. Here are three important career and education updates today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com