ലാബ് ടെക്നീഷ്യൻ,സ്വീപ്പർ തസ്തികയിൽ ഒഴിവുകൾ; അഭിമുഖം ഡിസംബർ 30 ന്

വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ താൽക്കാലിക തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
Lab Technician
Lab Technician and Sweeper Posts Open,Interview on December 30file
Updated on
1 min read

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ താത്കാലികാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-45 വയസ്. പ്ലസ്ടു (സയൻസ്), സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആവശ്യമാണ്.

Lab Technician
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ അപ്രന്റീസ് ആകാം; എച്ച് ആർ മുതൽ ട്രേഡ് അപ്രന്റിസ് വരെ ഒഴിവുകൾ

അംഗീകൃത സർക്കാർ/ സ്വകാര്യ സ്ഥാപനത്തിൽനിന്നും അഞ്ചുവർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഡിസംബർ 30 രാവിലെ 10ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം.

Lab Technician
ഭാരത് എർത്ത് മൂവേഴ്‌സിൽ 50 ഒഴിവുകൾ; 2,40,000 വരെ ശമ്പളം

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന വനിതാ ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പർ കം സാനിറ്ററി വർക്കർ താൽക്കാലിക തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഡിസംബർ 30 രാവിലെ 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

Lab Technician
നെയ്‌വേലി ലിഗ്നൈറ്റ് കോർപ്പറേഷനിൽ 575 ഒഴിവുകൾ; കേരളത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം

ഏഴാം ക്ലാസ് പാസായതും 40 മുതൽ 60 വയസ് വരെ പ്രായമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകൾ എന്നിവയുടെ അസൽ രേഖകൾ സഹിതം നിശ്ചിത സമയത്ത് കോളേജിൽ നേരിട്ട് ഹാജരാകണം.

Summary

Job news: Lab Technician and Sweeper Posts Open,Interview on December 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com