മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സി​ന്റെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോസ്റ്റ് ബേസിക് ബി. എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് ഓപ്ഷനുകൾ ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
hospital administration
The first phase allotment of the Master of Hospital Administration course has been published. Freepik
Updated on
1 min read

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാംഘട്ട അലോട്ട്മെ​ന്റും 2025 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി. എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെ​ന്റും ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

hospital administration
JEE Main 2026: ആധാർ അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഒന്നാം ഘട്ട അലോട്ട്‌മെന്റ്

കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ പ്രവേശനത്തിന് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെ​ന്റ് www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അറിയാം.

അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റൗട്ടെടുത്ത് ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. ഒക്‌ടോബർ നാലിനകം നിർദ്ദിഷ്ട ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഓൺലൈനായും ഫീസ് ഒടുക്കാവുന്നതാണ്.

hospital administration
കാലത്തിനനുസരിച്ച് പരീക്ഷയും മാറുന്നു; ബിരുദം ഇനി ഓൺലൈൻ ആയി എഴുതാം

അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യേണ്ടതാണ്.

ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടുന്നതുമല്ല.

ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ഒക്‌ടോബർ നാലിന് വൈകിട്ട് നാല് മണിവരെ. കൂടുതൽ വിവരങ്ങൾ: വെബ്സൈറ്റ്: www.lbscentre.kerala.gov.in. ഫോൺ:0471 2560361, 362, 363, 364.

hospital administration
വീണ്ടും മാതൃകയായി നടക്കാവ് സ്കൂൾ, ഇന്ത്യയിലെ മികച്ച സ്കൂളുകളിൽ മുന്നിൽ

പോസ്റ്റ് ബേസിക് ബി. എസ്‌സി. നഴ്‌സിങ് ട്രയൽ അലോട്ട്‌മെന്റ്

2025 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി. എസ്‌സി. നഴ്‌സിങ് ഡിഗ്രി കോഴ്‌സ് ഓപ്ഷനുകൾ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ അലോട്ട്മെ​ന്റ് ലിസ്റ്റ് അറിയാം.

ഒന്നാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുന:ക്രമീകരണം ഒക്‌ടോബർ മൂന്ന് വരെ ചെയ്യാം. ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഒക്‌ടോബർ നാലിന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2560361, 362, 363, 364.

Summary

Education News: The first phase allotment of those who submitted options for admission to Master of Hospital Administration and the trial allotment of those who submitted options for Post Basic B. Sc. Nursing degree course have been published

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com