മെക്കോൺ ലിമിറ്റഡിൽ 103 ഒഴിവുകൾ, എഞ്ചിനീയർ മുതൽ എച്ച്ആർ വരെ അവസരം; അഭിമുഖത്തിലൂടെ നിയമനം, അവസാന തീയതി മെയ് 11

അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11.
MECON Recruitment 2026
MECON Recruitment 2026 Apply for 103 Engineer HR and Admin Posts Before May 11 file
Updated on
1 min read

കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മെക്കോൺ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ. എഞ്ചിനീയർ,അഡ്മിൻ,എച്ച് ആർ തുടങ്ങി 103 ഒഴിവുകളാണ്. രണ്ട് വർഷമോ, അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവർക്ക് ആണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 11.

MECON Recruitment 2026
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പത്താം ക്ലാസ് മുതൽ യോഗ്യത, അവസാന തീയതി മേയ് 16

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • അഡീഷണൽ എഞ്ചിനീയർ – 21 ഒഴിവുകൾ

  • എഞ്ചിനീയർ – 2 ഒഴിവുകൾ

  • ഡെപ്യൂട്ടി എഞ്ചിനീയർ – 48 ഒഴിവുകൾ

  • അസിസ്റ്റന്റ് എഞ്ചിനീയർ – 20 ഒഴിവുകൾ

  • അഡീഷണൽ ഓഫീസർ – 1 ഒഴിവ്

  • അഡീഷണൽ എക്സിക്യൂട്ടീവ് – 2 ഒഴിവുകൾ

  • ഡെപ്യൂട്ടി എക്സിക്യൂട്ടീവ് – 5 ഒഴിവുകൾ

  • അസിസ്റ്റന്റ് എക്സിക്യൂട്ടീവ് – 4 ഒഴിവുകൾ

MECON Recruitment 2026
ഭാരത് പെട്രോളിയത്തിൽ അവസരം, 250 ഒഴിവുകൾ, ഡിപ്ലോമ മുതൽ സി.എ വരെ യോഗ്യത; അവസാന തീയതി മെയ് 17

നിയമനം ലഭിക്കുന്നവർക്ക് 43,880 മുതൽ 78,390 രൂപ വരെ പ്രതിമാസം ശമ്പളമായി ലഭിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ഉണ്ടാകും. 50 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ നിയമങ്ങൾ അനുസരിച്ചുള്ള ഇളവുകൾ പ്രായപരിധിയിൽ ലഭിക്കും. ബംഗളുരു ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിലാകും നിയമനം ലഭിക്കുക.

MECON Recruitment 2026
എയിംസിൽ ജോലി നേടാം, 74 ഒഴിവുകൾ, 67,700 രൂപ ശമ്പളം; അഭിമുഖം ഏപ്രിൽ 29ന്

തെരഞ്ഞെടുപ്പ് പ്രക്രിയ

  • 'MECON' ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുക.

  • അഭിമുഖത്തിന്റെ തീയതി, സമയം, വേദി എന്നിവ അറിയാൻ MECON Careers പേജ് സ്ഥിരമായി പരിശോധിക്കണം.

  • ഡൽഹി / റാഞ്ചി / കൊൽക്കത്ത / ബംഗളൂരു കേന്ദ്രങ്ങളിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ രേഖകളുമായി പങ്കെടുക്കുക.

  • അഭിമുഖം നടക്കുന്ന ദിവസം ആദ്യം രേഖകളുടെ പരിശോധന നടത്തും. അതിന് ശേഷമാകും വ്യക്തിഗത അഭിമുഖം.

  • നിയമനത്തിന് മുമ്പ് മെഡിക്കൽ പരിശോധന നടത്തും. തെരഞ്ഞെടുക്കപ്പെട്ടാൽ ആ വിവരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും രജിസ്റ്റർ ചെയ്ത ഇ - മെയിൽ വിലാസത്തിൽ അറിയിക്കുകയും ചെയ്യും.

Summary

MECON Recruitment 2026 Apply for 103 Engineer HR and Admin Posts Before May 11.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com