കൊച്ചി: നാഷണൽ എംപ്ലോയിമെൻറ് സർവീസ് വകുപ്പിന്റെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ഉൾപ്പെട്ട എറണാകുളം മേഖല മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെ 2025 സെപ്റ്റംബർ 13ന് കുസാറ്റ് കാമ്പസ്സിൽ ആണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
18-50 പ്രായപരിധിയിലുള്ള എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി. ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്ക്, പാരാമെഡിക്കൽ മുതലായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്. സ്വകാര്യ മേഖലയിൽ നിന്നും ഐ.ടി, ഐ.ടി.ഐ സാങ്കേതിക, വിപണന, ഓട്ടോമൊബൈൽസ്, ഹോട്ടൽ മാനേജ്മെന്റ്, അഡ്വെർടൈസിങ്, സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകൾ, പ്രമുഖ റീടൈലേഴ്സ് തുടങ്ങിയ മേഖലകളിലെ എൺപതില്പരം പ്രമുഖ ഉദ്യോഗദായകർ പങ്കെടുക്കുന്ന ഈ തൊഴിൽമേളയിൽ അയ്യായിരത്തിലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.
സംസ്ഥാന സർക്കാർ സൗജന്യമായി ഒരുക്കുന്ന ഈ മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാൻ www.privatejobs.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലോ 0484-2422452, 0484-2422458, 9446926836, 7736628440 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates