കേന്ദ്ര സർക്കാരിന്റെ കീഴിയിലുള്ള മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡിൽ (MSTC) ജോലി നേടാൻ അവസരം. മാനേജ്‌മന്റ് ട്രെയിനി തസ്തികകളിലെ 37 ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 50,000 – 1,60,000 രൂപ വരെ ശമ്പളം ലഭിക്കും. സിസ്റ്റംസ് (ഐ.ടി/സി.എസ്),ഓപ്പറേഷൻസ്, പേഴ്സണൽ & അഡ്മിനിസ്ട്രേഷൻ (എച്ച് ആർ ),നിയമം,ഫിനാൻസ് & അക്കൗണ്ട്സ് എന്നി വിഭാഗങ്ങളിൽ ആണ് ഒഴിവുകൾ ഉള്ളത്.
സിസ്റ്റംസ് : ബി ഇ /ബി .ടെക് (ഐ ടി /സി എസ് / ഇലക്ട്രോണിക്സ്) അല്ലെങ്കിൽ എം സി എയിൽ 60% മാർക്കോടെ പാസാകണം.
ഓപ്പറേഷൻസ് & എച്ച് ആർ: താഴെപ്പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഡിഗ്രി /പി ജി ഡിഗ്രി. ഹ്യൂമാനിറ്റീസ് / സയൻസ് / കോമേഴ്‌സ് / ലോ / എഞ്ചിനീറിങ് /ഐ ടി / ബിസിനസ് /അഡ്മിനിസ്ട്രേഷൻ. 60% മാർക്ക് നിർബന്ധം.
നിയമം: എൽ എൽ ബി അല്ലെങ്കിൽ എൽ എൽ എം കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം.
ഫിനാൻസ്: സി എ / സി എം എ അല്ലെങ്കിൽ എം ബി എ (ഫിനാൻസ് ) 60% മാർക്കോടെ പൂർത്തിയാക്കിയിരിക്കണം.
പരമാവധി പ്രായം 28 വയസ് ആണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും.
ആകെ ചോദ്യങ്ങൾ: 120
പാർട്ട് എ (ജനറൽ – 70 മാർക്ക്): ഇംഗ്ലീഷ് ഭാഷ (15), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യൂട് (20), റീസണിങ് എബിലിറ്റി (20), പൊതുവിജ്ഞാനം (15).
പാർട്ട് ബി (പ്രൊഫഷണൽ – 50 മാർക്ക്): അപേക്ഷിക്കുന്ന വിഭാഗത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ
നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.
CBT പാസായവരെ ഒരു പോസ്റ്റിന് പത്ത് പേർ എന്ന രീതിയിൽ ഗ്രൂപ്പ് ഡിസ്കഷനായി ക്ഷണിക്കും
ഈ ഘട്ടത്തിൽ ഉദ്യോഗാർത്ഥികളുടെ കമ്മ്യൂണിക്കേഷൻ സ്‌കിൽസ് & അനലിറ്റിക്കൽ തിങ്കിങ് കഴിവുകൾ പരിശോധിക്കും
ഗ്രൂപ്പ് ഡിസ്കഷൻ വിജയിച്ചവരെ ഒരു പോസ്റ്റിന് അഞ്ച് പേർ എന്ന രീതിയിൽ അഭിമുഖത്തിന് വിളിക്കും.
മൂന്ന് ഘട്ടത്തിലും ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്കുകളുടെ അടിസ്‌ഥാനത്തിൽ അന്തിമ ലിസ്റ്റ് തയ്യാറാക്കും.
കൂടുതൽ വിവരങ്ങൾക്ക് https://www.mstcindia.co.in/ സന്ദർശിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates