കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ പ്രിന്റിംഗ് ടെക്‌നോളജി പഠന വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്‌തികയിൽ നിയമനം നടത്തുന്നു.
Calicut University
Multiple Assistant Professor Vacancies Announced at Calicut University special arrangement
Updated on
1 min read

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ വിവിധ പഠന വകുപ്പുകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ ( ഹയർ ഗ്രേഡ് ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾക്ക് നവംബർ 15 വരെ ഓൺലൈനായി ബയോഡാറ്റ സമർപ്പിക്കാം ( https://iet.uoc.ac.in/).

Calicut University
ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

ഇ.സി.ഇ., സി.എസ്.സി., എം.ഇ., പി.ടി. എന്നീ പഠനവകുപ്പുകളിലായി ഓരോ ഒഴിവുവീതമാണുള്ളത്. യോഗ്യത : അതത് വിഷയത്തിലുള്ള എം.ടെക്., പി.എച്ച്.ഡി., അഞ്ച് വർഷത്തെ അധ്യാപന പരിചയം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://iet.uoc.ac.in/ , https://www.uoc.ac.in/.

Calicut University
JEE Main 2026: രജിസ്ട്രേഷൻ ആരംഭിച്ചു, അവസാന തീയതി അറിയാം

പ്രിന്റിംഗ് ടെക്‌നോളജി

കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ പ്രിന്റിംഗ് ടെക്‌നോളജി പഠന വകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനായി 30.11.2024 തീയതിയിലെ വിജ്ഞാപന പ്രകാരം അപേക്ഷിച്ചവരിൽ യോഗ്യരായി കണ്ടെത്തിയവർക്കുള്ള അഭിമുഖം നവംബർ 12-ന് രാവിലെ 10.30-ന് സർവകലാശാലാ ഭരണകാര്യാലത്തിൽ നടക്കും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

Summary

Career news: Multiple Assistant Professor Vacancies Announced at Calicut University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com