NEET UG പുനഃപരീക്ഷ: അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍ ലഭ്യമാകും, പരീക്ഷയ്ക്ക് 15 മിനിറ്റ് അധിക സമയം

22.75 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
neet admit card
Representative Image
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഈ മാസം 21ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ എന്‍ടിഎ ഇന്ന് മുതല്‍ ലഭ്യമാക്കും. വിദ്യാര്‍ഥികള്‍ക്ക് neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. മെഡിക്കല്‍ ബിരുദ കേഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതാനായി 22.75 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5.15 വരെയാണ് പരീക്ഷ.

neet admit card
NEET 'നീറ്റാ'ക്കാന്‍ കേന്ദ്രസേന; പേപ്പര്‍ ചോര്‍ച്ച തടയാന്‍ വ്യോമസേന വിമാനങ്ങളും അര്‍ധസൈനിക വ്യൂഹവും

മേയ് 3ന് നടന്ന പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. 22.05 ലക്ഷം പേരാണ് അന്ന് പരീക്ഷയെഴുതിയത്. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

  • neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

  • ഹോം പേജിലെ NEET UG 2026 Admit Card ക്ലിക്ക് ചെയ്യുക

  • ആപ്ലിക്കേഷന്‍ നമ്പര്‍, ജനനത്തീയതി/ പാസ്വേഡ്, സെക്യൂരിറ്റി കാപ്ച എന്നിവ നല്‍കി സബ്മിറ്റ് ചെയ്യുക

  • തുറന്നുവരുന്ന അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക, പ്രിന്റ്ഔട്ട് പരീക്ഷാവേളയില്‍ കൈവശം വെക്കുക

neet admit card
NEET UG പരീക്ഷാ സമയം കൂട്ടി, ബുക്ക്‌ലെറ്റിലും മാറ്റം; പരിഷ്‌കാരങ്ങളുമായി NTA

പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും ചോദ്യപ്പേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് പേജുകളുടെ എണ്ണം കൂട്ടുകയും ചെയ്തതുള്‍പ്പെടെ മാറ്റങ്ങളോടെയാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.

നേരത്തെ ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5 വരെയായിരുന്നു പരീക്ഷാസമയം. പുതിയ പരിഷ്‌കരണമനുസരിച്ച് 5.15 വരെയായി ഇത് ദീര്‍ഘിപ്പിച്ചു. അതായത് 180 മിനിറ്റുണ്ടായിരുന്ന പരീക്ഷ ഇനി 195 മിനിറ്റാകും. 15 മിനിറ്റ് അധികം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് മുമ്പുള്ള അറ്റന്‍ഡന്‍സ് മാര്‍ക്കിങ്, ഇന്‍വിജിലേഷന്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ ഈ സമയത്തില്‍ വരും. 15 മിനിറ്റ് അധികം ലഭിക്കുന്നതോടെ പരീക്ഷക്കിടയില്‍ ഒപ്പിടുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ ഒഴിവായിക്കിട്ടും.

ചോദ്യപ്പേപ്പര്‍ ബുക്ക്ലെറ്റില്‍ റഫ് വര്‍ക്കിനായി ഇനി മുതല്‍ നാല് പേജുകളുണ്ടാകും. ഇതുവരെ ഇത് രണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ നടത്താനും ഡയഗ്രങ്ങള്‍ വരച്ചുനോക്കാനും ഉള്‍പ്പെടെ ഇത് ഉപയോഗപ്പെടുത്താം. രണ്ട് റഫ് പേജുകള്‍ മുമ്പത്തേതു പോലെ ബുക്ക്ലെറ്റിന്റെ പിന്നിലും രണ്ടെണ്ണം നിര്‍ദേശങ്ങളെഴുതിയ പേജിന് തൊട്ടരികിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകള്‍ നല്‍കിയതെന്ന് എന്‍ടിഎ വ്യക്തമാക്കി.

NEET UG Re-Exam 2026 Admit Card Live: NTA Likely To Release Hall Tickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com